Above Pot

ശ്രീ ഗുരുവായൂരപ്പൻ കളഭത്തിൽ ആറാടി

ഗുരുവായൂര്‍: മണ്ഡലകാലം 40 ദിവസത്തെ പഞ്ചഗവ്യാഭിഷേകത്തിനു ശേഷം, ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീഗുരുവായൂരപ്പന് കളഭാഭിഷേകം നടത്തി. . 13-ക്ഷേത്രം കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ട്, വാദ്യ-ഘോഷങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നെള്ളിച്ച് സ്വര്‍ണ്ണ കുംഭത്തില്‍ നിറച്ചു. തുടര്‍ന്ന് കലശപൂജ ചെയ്ത ശേഷം ഉച്ചപൂജയ്ക്കു മുമ്പായി ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടും, മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടും ചേര്‍ന്ന് പഞ്ചമദ്ദള കേളിയുടെ അകമ്പടിയില്‍ ഭഗവാന് കളഭാഭിഷേകം ചെയ്തു. കളഭത്തിൽ ആറാടി നിൽക്കുന്ന ഭഗവാനെ ദർശിക്കാൻ വൻ ഭക്തജന തിരക്ക് ആണ് അ നുഭവപ്പെട്ടത്.

പഞ്ചമദ്ദള കേളി
Astrologer

കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് കളഭാഭിഷേകം നടന്നത്. ദിവസവും ശ്രീഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും, വര്‍ഷത്തില്‍ മണ്ഡലപൂജ അവസാന ഒരു ദിവസം മാത്രമാണ് കളഭം കൊണ്ടുള്ള അഭിഷേകം നടക്കുന്നത്. മൈസൂര്‍ ചന്ദനം, കശ്മീര്‍ കുങ്കുമപൂവ്, കസ്തൂരി, പച്ചകര്‍പ്പൂരം എന്നിവ പനിനീരില്‍ ചാലിച്ചാണ് കളഭക്കൂട്ട് തയ്യാറാക്കിയത്. കളഭാഭിഷേകം കഴിഞ്ഞ്ബുധനാഴ്‌ച പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം വരെ കളഭത്തില്‍ ആറാടി നില്‍ക്കുന്ന ഗുരുവായൂരപ്പ വിഗ്രഹമാണ് ഭക്തര്‍ക്ക് ദര്‍ശി ക്കാൻ കഴിയുക .രാവിലെ മൂന്നിന് നിര്‍മ്മാല്യത്തിന് ശേഷമാണ് കളഭം വിഗ്രഹത്തില്‍ നിന്നും മാറ്റുക. മണ്ഡലകാലത്ത് 40 ദിവസം പഞ്ചഗവ്യവും, 41-ാം ദിവസം കളഭവുമാണ് ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക. ഭഗവാന് അഭിഷേകം ചെയ്ത കളഭം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. .

കളഭാഭിഷേക ത്തിനോടനുബന്ധിച്ചു , പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വകയായി വിളക്കാഘോഷവും നടന്നു. ഉച്ചയ്ക്ക് മൂന്നരയ്ക്ക് പഞ്ചവാദ്യത്തോടും, രാത്രി പത്തിന് പഞ്ചാരി മേളത്തോടേയും, ദേവസ്വം ഗജവീരന്‍ ഗോകുല്‍, ഭഗവാന്റെ തങ്കതിടമ്പേറ്റിയ കാഴ്ച്ചശീവേലിയ്ക്ക് രവീകൃഷ്ണനും, ഗജേന്ദ്രയും പറ്റാനകളായി. സന്ധ്യയ്ക്ക് ചെറുതാഴം ചന്ദ്രന്‍ മാരാരും, കക്കാട് രാജപ്പന്‍ മാരാരും നയിച്ച ഡബ്ബിള്‍ തായമ്പകയും, രാത്രി ഇടയ്ക്കാ നാദസ്വരത്തോടെ വിളക്കാചാരത്തോടെ വിളക്കെഴുെള്ളിപ്പും നടന്നു.

ഫോട്ടോ ഉണ്ണി ഭാവന

Vadasheri Footer