കോട്ടപ്പടി പള്ളിയിലെ തിരുനാള്‍ ജനുവരി 1,2,3 തിയതികളില്‍
ഗുരുവായൂർ : കോട്ടപ്പടി പള്ളിയിലെ സംയുക്ത തിരുനാള്‍ ജനുവരി 1,2,3 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തിൽ അറിയി ച്ചു.തിരുനാളിന് ആഘോഷം കുറി ച്ചുകൊണ്ട് കൊടിയേറ്റ് പളളി വികാരി ഫാ നോബി അമ്പൂക്കൻ നിര്‍വ്വഹിച്ചു. തുടര്‍ന്ന് തിരനാളിനൊരുക്കമായി നവനാള്‍
തിരുകര്‍മ്മ ങ്ങള്‍ക്ക് തുടക്കം കുറി ച്ചു.
ഡിസംബര്‍ 30 ഞായറാഴ്ച വൈകീട്ട് 4.30 ന് പളളിയില്‍ ദിവ്യബലിയോടനുബന്ധി ച്ചുള്ള പ്രസുദേ ന്തിവാഴ്ച ച ടങ്ങിന് ഫാ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ മുഖ്യകാര്‍മ്മി കത്വം വഹിക്കും. 31ന് തിങ്കഴാഴ്ച വൈകീട്ട് 5.30 ന് ഫാ ആന്‍റോ എലുവങ്കലും, ജനുവരി 1 ന്ഫാ ടോളസ് ആലുക്കലം നവനാള്‍ തിരുകര്‍മ്മ ങ്ങള്‍ക്ക് കാര്‍മി കത്വം വഹിക്കും.ചൊവ്വാഴ്ച വൈകീട്ട് 5.30 നുള്ള തിരുകര്‍മ്മ ങ്ങള്‍ക്ക് ശേഷം ദീപാലങ്കാരങ്ങളുടെ സ്വി ച്ച് ഓണ്‍ കര്‍മ്മം കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറും. ബുധനാഴ്ച വൈകീട്ട് 5.30 ന് മോണ്‍ ജെയ്ക്കീ് പൊറ ത്തൂരിന്‍റെ നേത്യത്വ ത്തില്‍ സമൂഹബലി, വേസ്പേരയുംവിശുദ്ധ രുടെ തിരുസ്വരൂപങ്ങള്‍ എഴുന്നെള്ളി ച്ച് വെക്കലും നടക്കും. തുടര്‍ന്ന് ഫേൻ സി വെടിക്കെട്ടും അരങ്ങേറും.ഇടവകയിലെ വിവിധ കൂട്ടായ്മയുടെ അമ്പ് വള എഴുന്നെള്ളി പ്പും ബാന്‍റുവാദ്യം, തേര്, വിതാനം എന്നിവയുടെ മത്സരവും വിജയികള്‍ക്ക് സമ്മാ നവും വിതരണം ചെയ്യും .
പ്രളയ ത്തില്‍ തകര്‍ന്ന മനുഷ്യര്‍ക്ക് താങ്ങാവുന്നതിനായി ത്യശൂര്‍ അതിരൂപത നട പ്പിലാക്കുന്ന സേവ് ത്യശൂര്‍ ലേക്ക് അമ്പ് വള പ്രദക്ഷിണത്തില്‍ ദക്ഷിണയായി ലഭിക്കുന്ന തുക സംഭാവന നല്‍കുമെന്നും പള്ളി ഭാരവാഹികള്‍ അറിയി ച്ചു. സി.എല്‍.സി യുടെ നൂറാം വാര്‍ഷിക ത്തിന് തുടക്കം കുറി ച്ച്കാരുണ്യപ്രവര്‍ ത്തനങ്ങള്‍ക്ക് ഡിസംബര്‍ 30 ന് തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു . വാര്‍ ത്താ സമ്മേളനത്തിൽ പള്ളിവികാരി ഫാ നോബി അമ്പൂക്കൻ , സഹവികാരി ഫാ ജിന്‍റോ ചൂണ്ടല്‍, കൈക്കാരന്മാരായ സേ ന്താഷ് ജാക്ക് ചൊവ്വല്ലൂര്‍, ഡേവീസ് ചീരൻ , പോള്‍സണ്‍ മുളക്കല്‍, ബിജു മുട്ട ത്ത് , പബ്ലിസിറ്റി കണ്‍വീ നര്‍ സണ്ണി കൊട്ടേക്കാലി എന്നിവര്‍ പങ്കെടു ത്തു.