Above Pot

കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു

തൃശ്ശൂർ : കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു. 2011 മുതല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ യാണ് കെ.വി വിജയദാസ്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായെങ്കിലും ആരോഗ്യ നില മോശമായി തുടരുകയായിരുന്നു. 61 വയസായിരുന്നു. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോജജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.പ്രേമകുമാരിയാണ് ഭാര്യ.. ജയദീപ്‌, സന്ദീപ്‌ എന്നിവർ മക്കളാണ്.സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗവും കർഷകസംഘം ജില്ലാ പ്രസിഡന്റുമാണ്.

First Paragraph  728-90

ജില്ലാ പഞ്ചായത്ത്‌ നിലവിൽവന്ന 1995ൽ ആദ്യ പ്രസിഡന്റായി. ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ പ്രസിഡന്റായിരിക്കെയാണ് ‌ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്‌. ഒരു ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതിയും മീൻവല്ലമാണ്‌. കെ എസ്‌ വൈ എഫിലൂടെ പൊതുപ്രവർത്തനരംഗത്ത്‌ വന്നു. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്‌, സംസ്ഥാന സഹകരണ ബാങ്ക്‌ ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌, എലപ്പുള്ളി സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസവുംഅനുഭിച്ചിട്ടുണ്ട്‌. .നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്..

Second Paragraph (saravana bhavan