Header 1 vadesheri (working)

ചാവക്കാട് കൊല്ലപ്പെട്ട ബി ജെ പി പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ചു

Above Post Pazhidam (working)

ചാവക്കാട്: ഞായറാഴ്ച വൈകീട്ട് മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ കൊപ്പര ചന്ദ്രൻറെ മകൻ ബിജുവിൻറെ മൃതദേഹം സംസ്കരിച്ചു .മുതുവട്ടൂരിൽ നിന്നാരംഭിച്ച വിലാപ യാത്ര മണത്തല കേരള മൈതാനിയിലെത്തി.മൃതദേഹം ഇവിടെ പൊതു ദർശനത്തിന് വെച്ചു.ബിജെപി .നേതാക്കളായ കുമ്മനം രാജശേഖരൻ, വത്സൻ തില്ലങ്കേരി,വിശ്വം പാപ്പ,അഡ്വ.സജി നാരായണൻ,എ.എൻ രാധാകൃഷ്ണൻ,അഡ്വ.ബി.ഗോപാലകൃഷ്ണൻ,എം.എസ് സംമ്പൂർണ്ണ, അഡ്വ.സി. നിവേദിത,അഡ്വ.കെ.കെ.അനീഷ്കുമാർ,അഡ്വ.കെ.ആർ ഹരി,കെ.എൻ.വിജയകുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

മുതുവട്ടൂരിൽ നിന്നാരംഭിച്ച വിലാപ യാത്രയ്ക്ക് ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി,ജില്ലാ സെക്രട്ടറി കെ.ആർ.അനീഷ് ,ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ വാസുദേവൻ മാസ്റ്റർ,സുമേഷ് തേർളി,കെ.വി.ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി ബിജുവിന്റെ മരണത്തിൽ പ്രതിഷേധിച്ചു ബി ജെപി ചാവക്കാട് മേഖലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു . അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘത്തെയാണ് മേഖലയിൽ വിന്യസിസിച്ചിരുന്നത്