Header 1 = sarovaram
Above Pot

ചാവക്കാട് ബി ജെ പി പ്രവർത്തകൻ ബിജു വധം , മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : മണത്തല ചാപറമ്പിൽ ബി ജെ എപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേരെ ഗുരുവായൂർ എ സി പി കെ.ജി. സുരേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു .
മണത്തല പള്ളിപറമ്പിൽ വീട്ടിൽ ഗോപിനാഥന്റെ മകൻ അനീഷ് 33, മണത്തല മേനോത്ത് വീട്ടിൽ ജ്യോതിബസു മകൻ വിഷ്ണു 21 ചൂണ്ടൽ.ചെറുവാലിയിൽ വീട്ടിൽ മുഹമ്മദുണ്ണിയുടെ മകൻ സുനീർ 40 എന്നിവരാണ് അറസ്റ്റിൽ ആയത്.

ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് മണത്തല ചാപറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രൻ മകൻ ബിജു (34) ആണ് കുത്തേറ്റു മരിച്ചത്. ചാപറമ്പ് സ്‌കൂളിന് കിഴക്കു ഭാഗത്ത് വെച്ചാണ് സംഭവം ബൈക്കിൽ വന്ന മൂന്നുപേർ ബിജുവിനെ കുത്തി വീഴ്ത്തിരക്ഷ പെടുകയായിരുന്നു .ഓടികൂടിയ നാട്ടുകാർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Astrologer

മരണപ്പെട്ട ബിജു എന്ന യാളുടെ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായിട്ടുള്ളത്. ബിജുവിന്റെ സുഹൃത്തിനെ അന്വേഷിച്ചെത്തിയ പ്രതികൾ, ബിജുവിനോട് സുഹൃത്തിനെ തിരക്കിയത്രെ കണ്ടില്ലെന്ന് പറഞ്ഞപ്പോൾ നുണ പറയുകയാണ് എന്ന് കരുതി കുത്തി വീഴ്ത്തിയതാണ് എന്നാണ് ലഭ്യമാകുന്ന വിവരം

സംഭവം നടന്ന ഉടനെ ജില്ലാ പോലീസ് മേധാവി ആദിത്യ . ആദിത്യ. ഐ.പി.എസ്, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. . എം.കെ. ഗോപാലകൃഷ്ണൻ, ഗുരുവായൂർ അസിസ്റ്റൻറൻറ് പോലീസ് കമ്മീഷണർ . കെ.ജി. സുരേഷ്, ഡി.സി.ആർ.ബി. എ.സി.പി.കെ.കെ. സജീവ് എന്നിവർ ഉൾപെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയായിരിന്നു

ചാവക്കാട് പോലീസ് ഇൻസ്പെക്ടർ . കെ.എസ്. ശെൽവരാജ്, എ.എസ്.ഐ. മാരായ സജിത്ത്കുമാൽ, ബിന്ദുരാജ്, സിവിൽ പോലീസ് ഓഫീസർമാരായ ശരത്. ആഷിഷ്. മെൽവിൻ, എന്നിവരും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത ടീമിൽ ഉണ്ടായിരുന്നു. പ്രതികളായ അനീഷും ,വിഷ്ണുവും എസ് ഡി പി ഐ പ്രവർത്തകർ ആണ് എന്നാണ് പോലീസ് നൽകുന്ന സൂചന എന്നാൽ ബി ജെ പി പ്രവർത്തകന്റെ വധവുമായി സംഘടനക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ് ഡി പി ഐ വാർത്ത കുറിപ്പിൽ പറഞ്ഞു

Vadasheri Footer