Post Header (woking) vadesheri

കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മത ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയെന്ന് കോടിയേരി , വർഗീയ വിഷം തുപ്പുന്ന കോടിയേരിയുടെ വാ തുന്നി കെട്ടാൻ ദേശീയ നേതൃത്വം തയ്യാറാകണം : കെ സുധാകരൻ

Above Post Pazhidam (working)

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് , മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം.

Arya bhavan inner

ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ന്യൂനപക്ഷത്തു നിന്നല്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആകുമ്ബോള്‍ മുല്ലപ്പള്ളിയായിരുന്നു പ്രസിഡന്റ്. രാഹുല്‍ ഗാന്ധിയുടെ നിലപാടിന്റെ ഭാഗമായാണോ തീരുമാനമെന്നും കോടിയേരി ചോദിച്ചു.

Second Paragraph  Sarovaram(working)

നിയന്ത്രണങ്ങള്‍ പാലിക്കാനാണ് പൊതു സമ്മേളനം ഒഴിവാക്കിയത്. ഹാള്‍ സമ്മേളനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ 300 പേരെ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സമ്മേളനം നടത്തിയതെന്നും കോടിയേരി ന്യായീകരിച്ചു. രാജ്യത്ത് പുതുചരിത്രമാണ് കര്‍ഷക സമരം. കര്‍ഷകരുടെ മുദ്രാവാക്യം അംഗീകരിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു. ഒടുവില്‍ മോദി മുട്ടുകുത്തിയില്ലേ. വര്‍ഗസമരമാണ്,രാജ്യത്ത് വര്‍ഗ സമരം നടത്തണം. രാജ്യമാകെ സര്‍ക്കാറിനെതിരെ പ്രതിഷേധം ഉയരുന്നു. വര്‍ഗീയ ഭരണത്തിന് അന്ത്യം കുറിക്കുന്നത് ജനങ്ങളുടെ പോരാട്ടത്തിലൂടെയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Third paragraph Saravan bhavan

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തുവന്നു. വര്‍ഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന് സൂധാകരന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗ്ഗീയത തിരഞ്ഞെടുപ്പു കാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച്‌ വോട്ട് പിടിച്ച പാര്‍ട്ടിയാണ് സിപിഎം എന്നും സുധാകരര്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ശരിക്കും സിപിഎമ്മിന് എത്ര നിലപാടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

First Paragraph Jitesh panikar (working)

കെ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

വര്‍ഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം. യു ഡി എഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എൽ ഡി എഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗ്ഗീയത തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച്‌ വോട്ട് പിടിച്ച പാര്‍ട്ടിയാണ് സി പി എം . അതേ സി പി എമ്മിന്റെ നേതാവ് കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്! ശരിക്കും നിങ്ങള്‍ക്ക് എത്ര നിലപാടുണ്ട്?

സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് . ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

യജമാനന്‍ അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല.ആർ എസ് എസി നെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസുകള്‍ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നത്.

അധികാരം നിലനിര്‍ത്താനായി സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പുന്ന ജീര്‍ണ്ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിന്മാറണം.