Madhavam header
Above Pot

ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു


ഗുരുവായൂർ: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവെങ്കിടം വെള്ളറ ലാസർ (58) നിര്യാതനായി. ഈ മാസം 13ന് മുണ്ടൂർ പുറ്റേക്കരക്ക് സമീപമാണ് അപകടമുണ്ടായത്. നിർമാണ തൊഴിലാളിയായ ലാസർ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ പിറകിൽ നിന്ന് ബസിടിക്കുകയായിരുന്നു.

Astrologer

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: എൽസി. മക്കൾ: ലിൻസി, ലൗലി, ലൈജു. മരുമക്കൾ: ബിജു, ഫ്രെനിൽ. സംസ്കാരം പിന്നീട്.

Vadasheri Footer