Post Header (woking) vadesheri

തൃശൂരിൽ കുതിച്ചുയർന്ന് ടി പി ആർ നിരക്ക്( 30.20%)., രോഗം സ്ഥിരീകരിച്ചത് 1,700 പേർക്ക്

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ഞായറാഴ്ച 1,700 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 375 പേരും വീട്ടു നിരീക്ഷണത്തിലുള്ള 8,462 പേരും ചേർന്ന് 10,537 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 276 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,61,789 ആണ്. 5,47,910 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 1671 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 11 പേർക്കും, ആരോഗ്യ പ്രവർത്തകരായ 11 പേർക്കും, ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)

5,630 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,323 പേർക്ക് ആന്‍റിജൻ പരിശോധനയും, 4,157 പേർക്ക് ആർടി പിസിആർ പരിശോധനയും, 150 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,62,665 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.20% ആണ്.

ജില്ലയിൽ ഇതുവരെ 46,99,202 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,22,176 പേർ ഒരു ഡോസ് വാക്സിനും, 21,52,611 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 24,415 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 98,283 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.