Madhavam header
Above Pot

കോടിയേരിയുടെ മകന്‍ ജയിലില്‍ കിടക്കുന്നത് പാലത്തിന്‍റെ ഭാഗമാണോ​?’; പി.സി തോമസ്

കൊച്ചി: കേരള കോണ്‍ഗ്രസ് തോമസ്-ജോസഫ് വിഭാഗങ്ങള്‍ ലയിച്ചത് ആര്‍.എസ്.എസ് പദ്ധതിയാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച്‌ പി.സി തോമസ്. കോടിയേരിയുടെ മകന്‍ ഇപ്പോഴും ജയിലിലല്ലേ എന്നും ഇത് പാലമാകുന്നതിന്‍റെ ഭാഗമാണോ എന്നും പി.സി തോമസ് ചോദിച്ചു. ജോസ് കെ. മാണി ആരുടെ പാലമാണെന്ന് വ്യക്തമാക്കണമെന്നും കോടിയേരിയോട് പി.സി തോമസ് ആവശ്യപ്പെട്ടു.

Astrologer

കോടിയേരിയെ പോലുള്ള ഒരു നേതാവ് ഇത്തരം ആരോപണം ഉന്നയിക്കുന്നത് അദ്ദേഹത്തിന് തന്നെ ക്ഷീണമാണ്. ഒരു വലിയ നേതാവ് അഭിപ്രായം പറയുന്നത് തങ്ങള്‍ക്ക് നേട്ടമാണെന്നും പി.സി. തോമസ് പറഞ്ഞു.

മുന്നണിയുമായുള്ള ബന്ധം ഇല്ലാതാകുമ്ബോള്‍ വിരോധം ഉണ്ടാകുമെന്ന് കോടിയേരിക്ക് അറിയാവുന്നതാണ്. കോടിയേരിയുടെ പാര്‍ട്ടിയിലേക്ക് പലരും വരുകയും പോവുകയും ചെയ്തിട്ടുണ്ട്. സി.പി.എം തന്നെ പല സഖ്യത്തിന്‍റെ ഭാഗമാവുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും തോമസ് ചൂണ്ടിക്കാട്ടി.

കോടിയേരിക്ക് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്‍റെ മനസ് ഇങ്ങനെയാണോ വഴിമാറി പോകേണ്ടത്. സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് കോടിയേരി മാറിയതാണോ അതോ മാറ്റിയതാണോ എന്ന ചോദ്യവും പി.സി തോമസ് ഉന്നയിച്ചു. അത്തരത്തിലുള്ള വിഷമമാകാം അദ്ദേഹം ഇത്തരം ആരോപണം ഉന്നയിക്കാന്‍ കാരണമെന്നും പി.സി തോമസ് ചൂണ്ടിക്കാട്ടി.

കേരള കോണ്‍ഗ്രസ് പി.സി തോമസ്-പി.ജെ ജോസഫ് വിഭാഗങ്ങള്‍ ലയിച്ചത് ആര്‍.എസ്.എസ് പദ്ധതിയാണന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. പി.ജെ. ജോസഫിനെ കൂടി താമസിയാതെ എന്‍.ഡി.എയില്‍ എത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തല്‍ ആര്‍.എസ്.എസിന്‍റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞിരുന്നു

Vadasheri Footer