Header 1 vadesheri (working)

കെ എൻ എ ഖാദറിന് വോട്ട് അഭ്യർഥിച്ച് രമേഷ് പിഷാരടി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ: നാടിന്റെ വികസനത്തിന് ജാതിയോ മതമോ ദേശീയതയോ ഒന്നും വിഘാതമായി നില്‍ക്കാതെ ഐക്യത്തോടെ വിശാല മനസ്സോടുകൂടി ചിന്തിക്കുന്നവരെയാണ് നാം വിജയിപ്പിക്കേണ്ടതെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി അഭിപ്രായപ്പെട്ടു. പുന്നയൂര്‍ക്കുളം ആല്‍ത്തറയില്‍ സംഘടിപ്പിച്ച യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി.

Second Paragraph  Amabdi Hadicrafts (working)

വ്യാഴാഴ്ച കാലത്ത് ഒമ്പതുമണിക്ക് ചമ്മന്നൂരില്‍ നിന്നാണ് യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വാക്കറ്റ് കെ എന്‍ എ കാദറിന്റെ രണ്ടാംഘട്ട പര്യടനം ആരംഭിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പുന്നയൂര്‍ക്കുളം സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എ വൈ കുഞ്ഞുമൊയ്ദു അധ്യക്ഷനായിരുന്നു. പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി അണ്ടത്തോട് തങ്ങള്‍ പടിയില്‍ സമാപിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ :ടി എസ് അജിത്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്ദലാംക്കുന്ന് മുഹമ്മദുണ്ണി, മണ്ഡലം കോഡിനേറ്റര്‍ പി എ ശാഹുല്‍ ഹമീദ്, സി വി സുരേന്ദ്രന്‍, ആര്‍ പി ബഷീര്‍, എന്‍ ആര്‍ ഗഫൂര്‍, ഫത്താഹ് മന്ദലാംക്കുന്ന്, എ കെ മൊയ്ദുണ്ണി, കെ എച്ച് ആബിദ്, ശ്രീധരന്‍ മാക്കാലിക്കല്‍, തുടങ്ങിയവര്‍ വിവിധ ഇടങ്ങളില്‍ സംസാരിച്ചു.