Madhavam header
Above Pot

കേശവൻ അനുസ്മരണം ഡിസംബർ 2 ന്, ഗജഘോഷയാത്രയിൽ 15 ആനകൾ

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ഡിസംബർ 2 വെള്ളിയാഴ്ച ദശമി ദിവസം നടക്കും. ഗജരാജൻ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള ദേവസ്വത്തിലെ ഗജവീരൻമാരുടെ ഘോഷയാത്ര രാവിലെ 7 മണിക്ക് തുടങ്ങും.

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായുർ ക്ഷേത്രസന്നിധിയിൽ എത്തി ചേർന്ന് ക്ഷേത്രവും ക്ഷേത്രക്കുള വും പ്രദക്ഷിണം ചെയ്ത് ശ്രീവൽസം അതിഥി മന്ദിരത്തിന് മുൻപിലുള്ള കേശവൻ്റെ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പചക്രം സമർപ്പിക്കും. ഇത്തവന ഗജഘോഷയാത്രയിൽ ദേവസ്വത്തിൻ്റെ പതിനഞ്ച്ആനകൾ പങ്കെടുക്കും.

Astrologer

ഗോപാലകൃഷ്ണൻ, ഗോപീകൃഷ്ണൻ, ഗോപീകണ്ണൻ, ഗോകുൽ, കണ്ണൻ, ബൽറാം, ചെന്താമരാക്ഷൻ, ദാമോദർ ദാസ് ,ഗജേന്ദ്ര, ഇന്ദ്ര സെൻ, കൃഷ്ണ, പീതാംബരൻ, രാധാകൃഷ്ണൻ ,രാജശേഖരൻ, രവി കൃഷ്ണൻ, ശ്രീധരൻ, വിഷ്ണു, ദേവീ എന്നിവരിൽ നിന്നാണ് ഗജഘോഷയാത്രയിൽ പങ്കെടുക്കാനുള്ള 15 ആനകളെ തെരഞ്ഞെടുക്കുക. ഗജഘോഷയാത്രയിൽ അണിനിരക്കുന്ന ആനകൾക്ക് പുന്നത്തൂർ ആനക്കോട്ടയിൽ വെച്ച് അന്നേ ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് സമൃദ്ധമായ ആനയൂട്ട് നടത്തും.

Vadasheri Footer