Header 1 vadesheri (working)

കേരള മഹിള സംഘം ഗുരുവായൂർ മണ്ഡലം പഠന ക്ലാസ്സ്

Above Post Pazhidam (working)

ഗുരുവായൂര്‍ : വര്‍ഗ്ഗീയവാദികളുടേയും വലതുപക്ഷവാദികളുടെയും ദൂഷ്പ്രചരണം മൂലം താല്‍ക്കാലികമായി എല്‍ഡിഎഫിന് പരാജയം നേരിട്ടെങ്കിലും ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിച്ച് ഇടതുപക്ഷം അതിശക്തമായി തിരിച്ചുവരുമെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി.ആര്‍ രമേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. കേരള മഹിള സംഘം മണ്ഡലം പഠന ക്ലാസ്സ് ഗുരുവായൂര്‍ കെ.. കുട്ടികൃഷ്ണന്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

new consultancy

എഐടിയുസി ജില്ല സെകട്ടറി കെ ജി ശിവാനന്ദന്‍ ക്ലാസ്സ് നയിച്ചു. പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ അതുല്യ അരവിന്ദനെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. നേതാക്കളായ എം സ്വര്‍ണ്ണലത, കെ എസ് ജയ, ഗീത രാജന്‍. സിന്ധു മനോജ്, അഡ്വ. മുഹമ്മദ് ബഷീര്‍, കെ എ ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

buy and sell new