മമ്മിയൂർ ക്ഷേത്രക്കുളം തൂർക്കുന്നില്ല , ദേവസ്വം ട്രസ്റ്റി ബോര്‍ഡ്

ഗുരുവായൂര്‍: നൂറ്റാണ്ടുകളോളം പഴക്കമുള്ള മമ്മിയൂര്‍ ക്ഷേത്ര കുളം മണ്ണിട്ട് തൂര്‍ക്കുകയാണെന്നും കുളത്തിന്‍റെ വിസ്തീര്‍ണ്ണം കുറക്കുകയാണെന്നും ഭക്തജനങ്ങളേയും ഉദ്യോഗസ്ഥരെയും തെറ്റിധരിപ്പിക്കുന്ന വിധം നടക്കുന്ന പ്രചരണം ഭക്തജനങ്ങള്‍ വിശ്വസിക്കരുതെന്നും ക്ഷേത്ര കുള നിര്‍മ്മാണ പ്രവര്‍ത്തികളില്‍ എല്ലാ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സര്‍വ്വവിധ പിന്‍തുണയും മമ്മിയൂര്‍ ക്ഷേത്രത്തിന് ഉണ്ടാകണമെന്ന് മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മര്‍്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍, ക്ഷേത്ര ജീവനക്കാര്‍, ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി എന്നിവര്‍ പത്ര കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

new consultancy

പരിപാവനമായ ക്ഷേത്ര കുളം തൂര്‍ക്കുകയോ ചെറുതാക്കുയോ ചെയ്യുന്ന യാതൊരു വിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ക്ഷേത്ര കുളത്തിന് ചുറ്റം മുന്‍പ് രണ്ട് തവണ കെട്ടിയിരുന്ന കരിങ്കല്‍ ഭിത്തി കാലപഴക്കാത്താലും, കാലവര്‍ഷ കെടുത്തിയിലും ഇടിഞ്ഞു വിഴുകയും ക്ഷേത്ര കുളത്തിനു ചുറ്റുമുള്ള ഭൂമിക്ക് ഭീഷണിയാവുകയും മണ്ണും കല്ലുകളും കുളത്തില്‍ നിറഞ്ഞ് ഭക്തജനങ്ങള്‍ക്ക് കുളിക്കുന്നതിന് അസൗകര്യം ഉണ്ടാക്കുകയും ചെയ്തിരുന്നതിനാല്‍ ഇടിഞ്ഞു വീണ കല്ലുകള്‍ മാറ്റി കൂടുതല്‍ ബലമായി അതേ സ്ഥാനത്ത് കുളത്തില്‍ ബലവത്തായി കെടുകമാത്രമാണ് ദേവസ്വം ചെയ്യുന്നത്.

buy and sell new

ആയതിന് തച്ചശാസ്ത്ര വിദഗ്ദന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതിയും ദേവസ്വത്തിനു ലഭിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഒരു വിഭാഗം നടത്തുന്ന തെറ്റിദ്ധാരണ ജനകമായ വാര്‍ത്തകള്‍ ഭക്തജനങ്ങള്‍ വിശ്വസിക്കരുതെന്നും, ക്ഷേത്ര കുളത്തിന്‍റെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് ഭക്തജനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പത്ര കുറിപ്പിലൂടെ അറിയിച്ചു. ബലവത്തായി