ഗുരുവായൂർ നഗര സഭയിലെ ബഹളം, ആരോപണവുമായി ഭരണ പ്രതിപക്ഷങ്ങൾ

">

ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ വഴി വിളക്കുകൾ മിഴിയടഞ്ഞതിനെ തുടർന്ന് പ്രതിപക്ഷം കൗൺസിലിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിൽ മറുപടി പറയാതെ കൗൺസിൽ പിരിച്ചുവിട്ട ചെയർപേഴ്‌സന്റെ നടപടിയിൽ പ്രതിപക്ഷ നേതാവ് എ.പി ബാബു പ്രതിഷേധം അറിയിച്ചു. നഗരസഭ പ്രദേശത്ത് മാസങ്ങളായി തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് നഗരസഭ ചെയർമാൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവരോട് പരാതി പറഞ്ഞുവെങ്കിലും എൽ.ഇ.ഡി ഉൾപ്പെടെയുള്ള ലൈറ്റുകൾ കത്തിക്കാൻ നടപടി എടുത്തിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ പ്രവർത്തിക്കായി പൊളിച്ച റോഡുകളുടെ പുനർ നിർമ്മാണ പ്രക്രിയയിൽ വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. പൈപ്പ് ലൈൻ വലിച്ച റോഡുകൾ പരിശോധിക്കാതെ എസ്റ്റിമേറ്റ് എടുത്തതു വഴി പല റോഡുകളും എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും പലറോഡുകളും ഒന്നിലധികം തവണ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി .130 കോടിരൂപയുടെ അമൃത് കുടിവെള്ള പദ്ധതിയുടെ തുടർ പ്രവർത്തനം അജണ്ടയിലുള്ള പോഴാണ് നഗരസഭ ചെയർപേഴ്‌സൺ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്നുകൊണ്ട് കൗൺസിൽ യോഗം പിരിച്ചുവിട്ടതെന്നും എ.പി ബാബു പറഞ്ഞു.

new consultancy

ഗുരുവായൂർ നഗരസഭയുടെ കൗൺസിൽ യോഗങ്ങൾ തുടർച്ചയായി അലങ്കോലപ്പെടുത്തുന്ന യുഡിഎഫിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം പൊതു സമൂഹത്തിൻ നിന്ന് ഉയർന്നു വരണമെന്ന് നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി വാർത്ത കുറിപ്പിൽ അറിയിച്ചു ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൗൺസിൽ യോഗങ്ങളെ അലങ്കോലപ്പെടുത്തുക എന്നത് യു.ഡി.എഫിന്റെ സ്ഥിരം പരിപാടികളിലൊന്നായി മാറിയിരിക്കുന്നു. കോൺഗ്രസ്സിനകത്ത് ഉള്ള ഗ്രൂപ്പ് വഴക്കും പടലപിണക്കങ്ങളുമാണ് ഇത്തരം പ്രതിഷേധങ്ങളുടെ ആക്കം കൂട്ടുന്നതെന്നും ചെയർപേഴ്‌സൺ പ്രസ്താവനയിൽ പറഞ്ഞു . ജനങ്ങലേ ബാധിക്കുന്ന അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യാതെ കൗൺസിൽ പിരിച്ചു വിടുന്ന നടപടി ജനാധി പത്യത്തോടുള്ള വെല്ലു വിളിയാണെന്നു ബി ജെ പി കൗൺസിലർ ശോഭ ഹരിനാരായണൻ അഭിപ്രായപ്പെട്ടു .

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors