Post Header (woking) vadesheri

കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ കായംകുളത്ത്

Above Post Pazhidam (working)

Ambiswami restaurant

കായംകുളം: കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ കായംകുളത്ത് നടക്കും. പത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളുമാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. 14 ന് വൈകിട്ട് നാലിന് കായംകുളം കായലോരത്തെ ഇ.എം. ഹുസൈൻ നഗറിൽ പത്രപ്രവർത്തക സംഗമത്തോടെയാണ് തുടക്കം.

Second Paragraph  Rugmini (working)

Third paragraph

15 ന് രാവിലെ 10 ന് നഗരസഭ ടൗൺ ഹാളിലെ അബ്ദുൽ കരീം നഗറിൽ നടക്കുന്ന സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. സപ്ലിമെൻറുകളുടെ പ്രകാശനവും അംഗങ്ങളായ ജനപ്രതിനിധികൾക്കുള്ള ആദരവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വ. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ പി. ശശികല ആശംസ നേരും.

തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം െഎ.ജെ.യു സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി യു. വിക്രമൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡൻറ് ബാബു തോമസ് അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി. പ്രതാപ് , സെക്രട്ടറി വാഹിദ് കറ്റാനം, ട്രഷറർ കെ. സുരേഷ് കുമാർ , വൈസ് പ്രസിഡന്റുമാരായ എസ്. ജമാൽ, സി. ഹരിദാസ് , അഡ്വ. വിജയകുമാർ, ജോ. സെക്രട്ടറിമാരായ സാമുവൽ ഡേവിഡ്, അനൂപ് ചന്ദ്രൻ , കോർഡിനേറ്റർ താജുദീൻ ഇല്ലിക്കുളം എന്നിവർ പങ്കെടുത്തു.