Madhavam header
Above Pot

എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി.

Astrologer

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന സാഹചര്യത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ സംസ്ഥാന സർക്കാർ ആണ് തീരുമാനം എടുത്തത്. ഏപ്രിൽ 30ന്​ അവസാനിക്കുന്ന രീതിയിലാണ്​ പരീക്ഷ ക്രമീകരിക്കുക.
ഇൗ മാസം 17 ന്​ പരീക്ഷ തുടങ്ങാനാണ്​ നേരത്തെ നിശ്ചയിച്ചിരുന്നത്​. നിയമ സഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നീട്ടാൻ സർക്കാർ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ അനുമതി തേടുകയായിരുന്നു

Vadasheri Footer