Above Pot

ആയുഷ്മാൻ ഭാരതി’ന് ഇടത് സർക്കാർ തടസ്സംനിൽക്കുന്നു : പ്രധാനമന്ത്രി

ഗുരുവായൂർ: പാവപ്പെട്ടവർക്കായുള്ള ആയുഷ്മാൻ ഭാരത്’ പദ്ധതിക്ക് സംസ്ഥാന സർക്കാർ പുറം തിരിഞ്ഞു നിൽക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി . ബി ജെ പി സംഘടിപ്പിച്ച അഭിനന്ദൻ യോഗത്തിൽ സംസാരിക്കുകയായിരിരുന്നു അദ്ദേഹം . ‘രാജ്യത്തെ ദരിദ്രർക്കായാണ് കേന്ദ്രസർക്കാർ ‘ആയുഷ്മാൻ ഭാരത്’ പദ്ധതി കൊണ്ടുവന്നത്. ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വർണമോ വിൽക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബിപിഎൽ പരിധിയിലുള്ളവർക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേർക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല, സംസ്ഥാനസർക്കാർ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടില്ല. എല്ലാവർക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു”, മോദി പറഞ്ഞു .

First Paragraph  728-90

നിപ വൈറസ് ബാധയെ നേരിടാൻ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗർഭാഗ്യകരമാണ്. ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കാൻ സംസ്ഥാനസർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Second Paragraph (saravana bhavan

ഈ സമയത്ത് രോഗബാധ പടരുന്നത് ഒഴിവാക്കാൻ കൃത്യമായി പരിസരശുചിത്വം പാലിക്കേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകുന്നുണ്ട്. അത് കൃത്യമായി അനുസരിക്കുകയും പാലിക്കുകയും വേണം. കേരളത്തിൽ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കൃത്യമായി പാലിക്കുന്നതിൽ പിന്നോട്ടല്ലെന്നുറപ്പാണ്. രാജ്യത്തെ പശുക്കൾ കർഷകരുടെ സ്വത്താണ് അതിനെ സംരക്ഷിക്കാൻ പോളിയോ ബാധ നിർമാർജനം ചെയ്തപോലെ രാജ്യത്താകമാനം കുളമ്പ് രോഗത്തിന് പശുക്കൾക്ക് വാക്‌സിൻ കുത്തി വെയ്പ് നൽകും.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ നാഗേഷ് അധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ ശ്രീധരൻ പിള്ള , ശോഭ സുരേന്ദ്രൻ ,എം ടി രമേശ് , നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു . മന്ത്രി വി മുരളീധരൻ മന്ത്രിയുടെ പ്രസംഗം തർജ്ജമ ചെയ്തു . കെ ടി ജോർജ് സ്വാഗതവും നിയോജക മണ്ഡലം പ്രസിഡണ്ട് അനീഷ് നന്ദിയും പറഞ്ഞു . ബി ജെ പി അഖിലേന്ത്യ സെക്രട്ടറി എച്ച് രാജ , സുരേഷ് ഗോപി എം പി ,ഒ രാജഗോപാൽ എം എൽ എ ,പി കെ കൃഷ്ണ ദാസ് കെ പത്മനാഭൻ ,കെ സുരേന്ദ്രൻ , രാധാകൃഷ്ണൻ എം എസ് സമ്പൂർണ ,സി കൃഷ്ണകുമാർ ,ഷാജുമോൻ വട്ടേകാട്ട് , ശ്രീരാമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു