പ്രധാനമന്ത്രിയുടെ സുരക്ഷ ട്രയൽ റണ്ണും റെയിൽവേ ക്രോസിൽ കുടുങ്ങി

">

ഗുരുവായൂർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട ട്രയൽ റണ്ണിനിടെ റെയിൽ വെ ഗെയ്റ്റ് അടഞ്ഞു, വാഹനങ്ങൾ റോഡിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിച്ച് ശ്രീ വത്സത്തിലേക്ക് എത്തിക്കുന്നതിനായുള്ള ട്രയൽ റണ്ണാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30 ഓടെ അരിയന്നൂരിൽ നിന്ന് നടത്തിയത്. അരിയന്നൂരിൽ നിന്ന് മെഡിക്കൽ ആംബുലൻസ് വാഹനമടക്കമുള്ള മുപ്പത്തഞ്ചോളം വാഹനങ്ങളാണ് ട്രയൽ റണ്ണിൽ, പങ്കെടുത്തത്. ഇതിനിടെ 5.10 ന് ത്യശൂരിലേക്ക് പോകേണ്ട പാസഞ്ചർ ട്രയിനിന്റെ എഞ്ചിൻ ട്രാക്കിലേക്ക് മാറ്റിയിടുന്നതിനായി ഗെയ്റ്റ് അടക്കുകയായിരുന്നു. ഇതിനെ തുടർന്ന് 10 മിനിറ്റിലധികം സമയം പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി നടത്തിയ വാഹന വ്യൂഹങ്ങളെല്ലാം റോഡിൽ കുടുങ്ങി കിടക്കേണ്ടതായി വന്നു. വൻ പോലീസ് സന്നാഹവും സുരക്ഷയുമാണ് പ്രധാനമന്ത്രിയുടെ വരവിന്റെ ഭാഗമായി ഗുരുവായൂരിൽ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors