Madhavam header
Above Pot

ഗുരുവായൂരിനെ പൈതൃക ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ദേവസ്വം ആവശ്യപ്പെടും

ഗുരുവായൂർ : ലോകത്തിലെ ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ ഗുരുവായൂർ ക്ഷേത്രത്തെ പൈതൃക ക്ഷേത്ര മായി പ്രഖ്യാപിക്കണമെന്ന് ദേവസ്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് പൈതൃക ക്ഷേത്രനഗരം , ഗോശാല , ആനക്കോട്ട നവീകരണം എന്നിവയ്ക്കായി ഗുരുവായൂർ ദേവസ്വം നിവേദനം നൽകും.
ദേവസ്വത്തിന്റെ കീഴിൽ മലപ്പുറം വേങ്ങാട് 100 ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഗോശാലയുടെ സമഗ്ര വികസനത്തോടൊപ്പം , കാവീട് ഗോശാല, 48 ആനകളുള്ള ഏഷ്യയിലെ തന്നെ ഏക ആനതാവളം എന്നിവയുടെ വികസനത്തിനുമായി പദ്ധതികൾ സമർപ്പിക്കും. ഗുരുവായൂരിൽ നിന്ന് ക്ഷേത്ര നഗരങ്ങളായ മധുര, രാമേശ്വരം , മൂകാംബിക എന്നിവിടങ്ങളി ലേക്ക് ട്രെയിൻ സർവീസ് നടത്തണമെന്ന ആവശ്യവും ദേവസ്വവും പ്രധാനമന്ത്രിയ്ക്ക് നൽകുന്ന നിവേദനത്തിലൂടെ ആവശ്യപ്പെടും.
ഗുരുവായൂരിന്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന നിവേദനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി പ്രധാനമന്ത്രിക്ക് സമർപ്പിക്കും .
ഗുരുവായൂരിന് സ്പെഷ്യൽ പാക്കേജ് , റെയിൽവേ വിപുലീകരണം , ചക്കംകണ്ടം കായൽ ടൂറിസം പദ്ധതി , ടൂറിസം വെഹിക്കിൾ ഹബ്ബ് തുടങ്ങി സുപ്രധാന പദ്ധതികൾ കേന്ദ്ര ഗവൺമെന്റിന്റെ പരിഗണനയ്ക്കായി സമർപ്പിക്കും . ഗുരുവായൂർ റെയിൽവേ താനൂരിലേക്ക് നീട്ടുന്ന പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതൃത്വം പ്രധാനമന്ത്രിക്കും , റയിൽവേ മന്ത്രി പിയൂഷ് ഗോയലിനും നിവേദനം നൽകും

Vadasheri Footer