
കെഎഎസ് ഭേദഗതി ചട്ടങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമായി. ഇതിനായുള്ള പ്രത്യേക ചട്ടങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു സ്ട്രീമുകളിലും സംവരണം നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാമായത്.നിയമനത്തിന്റെ മൂന്ന് സ്ട്രീമിലും സംവരണ തത്വം ബാധകമാക്കാനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്. സ്‌പെഷല്‍ റൂളിനു പിഎസ്സി യോഗം അംഗീകാരം നല്‍കിയിരുന്നു. കെഎഎസ് പരീക്ഷയുടെ സ്‌കീം പിഎസ്സിയുമായി ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.

അത് സര്‍ക്കാരുമായി ആലോചിച്ചു പിഎസ്സി തീരുമാനിക്കുമെന്നാക്കി മാറ്റി.ബൈ-ട്രാന്‍സ്ഫര്‍ റിക്രൂട്ട്‌മെന്റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ട്, മൂന്ന് സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കുന്നത്. നേരിട്ടുള്ള നിയമനത്തിന്റെ പ്രായപരിധി 21-32 ആണ്. സര്‍വീസിലുള്ളവര്‍ക്ക് 40 വയസും ഗസറ്റഡ് ഓഫിസര്‍മാരില്‍ നിന്നുള്ളതിന് 50 വയസുമാണ് പരമാവധി പ്രായപരിധി.
