തിരുവത്ര മുട്ടില്‍ താജുല്‍ ഇസ്‌ലാം യുവജനസംഘം 25 ാം വാര്‍ഷികം
ചാവക്കാട് : തിരുവത്ര മുട്ടില്‍ താജുല്‍ ഇസ്‌ലാം യുവജനസംഘം 25 ാം വാര്‍ഷികവും താജുസ്വലാത്ത് വാര്‍ഷിക സമ്മേളനവും ജൂലായ് 12 13 14 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികളായ സി എ നഹീം അലി, പി സി ദുല്‍ഫുഖാര്‍, വി ബി അബ്ദുല്‍ ഖാദര്‍, സി എ അബ്ദുല്‍ അസീസ്, എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. 12 ാം തിയതി വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ വി അബ്ദുല്‍ ഖാദര്‍ (എം എല്‍ എ) ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിക്കും. മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മദ്രസ പൊതുപരീക്ഷ. എസ് എസ് എല്‍ സി ഉന്നത വിജയികള്‍ക്കുള്ള വിദ്യഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. തുടര്‍ന്ന് അമീറലി ചാപ്പനങ്ങാടിയുടെ നേത്യത്വത്തില്‍ ബുര്‍ദ്ധ മജിലിസും നടക്കും.
13 ാം തിയതി വൈകീട്ട് 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി പി സി ദുല്‍ഫുക്കാര്‍ അധ്യക്ഷത വഹിക്കും. ടി എന്‍ പ്രതാപന്‍ എം പി, ഇ പി മൂസ ഹാജി എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. നിരവധി മതപണ്ഡിത പ്രമുഖര്‍ സംബന്ധിക്കും പ്രമുഖ വ്യവസായി ഫാത്തിമ്മാ ഗ്രൂപ്പ് എം ഡി ഇ പി മൂസ ഹാജി, സംഘടനയുടെ സ്ഥാപക പ്രസിഡന്റ് പി സി ദുല്‍ഫുക്കാര്‍, 45 വര്‍ഷത്തെ പ്രാവാസ ജീവിതം പൂര്‍ത്തിയാക്കിയ സംഘടനയുടെ ഖത്തര്‍ രക്ഷാധികാരിയായിരുന്ന പി ഷാഹു ഹാജി, സംഘടനയുടെ ഖത്തര്‍ ആര്‍ മി മെമ്പര്‍ പി സി ഷാജഹാന്‍, മുട്ടില്‍ പ്രദേശത്തെ ഏവര്‍ക്കും ജനകീയനും, സൗഹ്യദനുമായ കുഞ്ഞേട്ടന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.തുടര്‍ന്ന് താജു സ്വലാത്ത് വാര്‍ഷിക സമ്മേളന മുഖ്യപ്രഭാഷണം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി നടത്തും. സ്വലാത്ത്, ദുആ മജ്‌ലിസും, സംഘടിപ്പിച്ചിട്ടുണ്ട്. 14 ാം തിയതി നടക്കുന്ന അന്നദാനത്തോടെ പരിപാടികള്‍ക്ക് സമാപനം കുറിക്കും. 25 വര്‍ഷം പിന്നിടുമ്പോള്‍ സംഘടന ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു നേത്യത്വം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
നാട്ടിലും, ഖത്തര്‍, യു എ ഇ, സൗദ്യ അറേബ്യ, എന്നീ വിദേശരാജ്യങ്ങളിലായി 200 ഓളം പേര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചികിത്‌സാ സഹായം, നിര്‍ദ്ധന യുവതികള്‍ക്ക് വിവാഹ ധനസഹായം, ഭവന നിര്‍മ്മാണം, തൊഴില്‍ സംരഭം, കുടിവെള്ളപദ്ധതി, തുടങ്ങീ പദ്ധതികളും, സഹായങ്ങളും, നല്‍കി പോരുന്ന സംഘടന കഴിഞ്ഞ പ്രളയ ദുരിത കാലത്തും വലിയ പ്രവര്‍ത്തനങ്ങളും, ധനസഹാങ്ങളും വിതരണം ചെയ്തു. ഉമ്മര്‍ അലവി, ജംഷീര്‍ അലി, ജമാല്‍ കാരക്കാട്, മുനീര്‍ ചിന്നക്കല്‍, ഷാജഹാന്‍ പി സി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.