കേച്ചേരി വധ ശ്രമ കേസിൽ രണ്ട് പേർക്ക് അഞ്ച് വർഷം തടവ്.

">

ചാവക്കാട്:- കേച്ചേരിയിൽ യുവാവിനു നേരെയുണ്ടായ വധശ്രമത്തിൽ കേസിൽ രണ്ട് പേർക്ക് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. കണ്ടാണശ്ശേരി ചെവ്വല്ലൂർ രായംമരയ്ക്കാർ വീട്ടിൽ ജംഷീറിനെയും, ചൊവ്വല്ലൂർ പറങ്ങോടത്ത് രാഗേഷ് എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ശ്രീ.കെ.എൻ. ഹരികുമാർ വിവിധ വകുപ്പുകളിൽ ശിക്ഷിച്ചത്. 2012 ഏപ്രിൽ 14ന് വിഷു ദിനത്തിൽ കേച്ചേരി അത്താണി പറമ്പിൽ അവറാൻറെ മകൻ സുനിലിനെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് ഇവരെ ശിക്ഷ. രാത്രി ഒമ്പതോടെ കേച്ചേരിയിലുള്ള ഷാർജ കോപ്ലക്സ പരിസരത്ത് വെച്ച് സുനിലിന്റെ സഹൃത്തായ അഖിലിനെ പ്രതികൾ മർദ്ദിച്ചിരുന്നു. കോപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാൻ ചെന്നപ്പോഴാണ് അഖിലിന് മർദ്ദനമേറ്റത്. ഈ വിവരമറിഞ്ഞ് ചെന്ന സുനിലിന് കുത്തേറ്റത്. കുന്നകുളം പൊലിസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ.ബി. സുനിൽകുമാർ, അഡ്വ. കെ.ആർ. രജിത് കുമാർ എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors