Madhavam header
Above Pot

ഉപജില്ലാ കലോത്സവം , ചായമിട്ട് എട്ട് മണിക്കൂർ കാത്തിരിപ്പ് , കുട്ടികൾ തളർന്നു വീണു

ചാവക്കാട് : കാത്തിരുന്ന് തളർന്ന് സാറെ കുട്ടികൾ തല കറങ്ങി തുടങ്ങി ! ഞങ്ങളിനി എന്തു ചെയ്യണം ?എൽ.പി വിഭാഗം സംഘനൃത്തം മൽസരത്തിൽ പങ്കെടുക്കാനായി രാവിലെ 10 മണിക്ക് ഒരുക്കം കഴിഞ്ഞ് കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യമാണിത് വൈകീട്ട് ആറു മണിയായിട്ടും മൽസരം ആരംഭിക്കാതായതോടെയാണ് ഇവർ പരാതിയുമായി എത്തിയത്

Astrologer

പ്രധാന വേദിയിൽ നടക്കുന്ന നാടോടി നൃത്തം അവസാനിച്ച ശേഷമാണ് സംഘനൃത്തം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്എന്നാൽ നാടോടി നൃത്തം ആറു മണിയായിട്ടും അവസാനിച്ചിട്ടില്ല.ഒരുക്കം കഴിഞ്ഞ് കാത്തിരുന്ന മൽസരാത്ഥികൾ ഇതുവരെ ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന് വടക്കേക്കാട് സ്വദേശിയും മൽസരാർത്ഥികളിലൊരാളുടെ രക്ഷിതാവുമായ ഫൈസൽ പറഞ്ഞു.

അതെ സമയം എൽ പി വിഭാഗത്തിലും യു പി വിഭാഗം മത്സരത്തിന് മിക്ക സ്‌കൂളുകളിൽ നിന്നും മത്സരാർത്ഥികൾ എത്തിയതോടെ പ്രധാന വേദിയിൽ മത്സരാര്ഥികളുടെ തള്ളിച്ച ആയിരുന്നു . എൽ പി യു പി വിഭാഗങ്ങളുടെ മത്സരം മറ്റൊരു വേദിയിൽ ആയിരുന്നു വെങ്കിൽ സമയം ക്രമം പാലിക്കാൻ കഴിയുമായിരുന്നു . കോവിഡ് കാരണം വേദകളിൽ കയറാതിരുന്ന കുട്ടികൾക്ക് അതിന്റെ തകരാർ അവതരണത്തിലും മുഴച്ചു നിന്നു

എൽ പി, യു പി വിഭാഗം കുട്ടികളുടെ നൃത്ത പരിപാടികൾ ഒരു നിലവാരവും ഇല്ലാത്തതായിരുന്നു വെന്ന് ജഡ്ജസ് ചൂണ്ടി കാട്ടി ,യു പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം ലഭിച്ചവർ കൂടുതൽ റിഹേഴ്സൽ നടത്തി വേണം ജില്ലാ കലോത്സവത്തിൽ മാറ്റുരക്കാൻ എന്ന് കൂടി വിധി കർത്താക്കൾ അഭി പറയപ്പെട്ടു

Vadasheri Footer