Madhavam header
Above Pot

ദേവസ്വം എംപ്ലോയീസ് സഹകരണസംഘം തെരഞ്ഞെടുപ്പ്, കൺവെൻഷൻ നടത്തി

ഗുരുവായൂർ : ദേവസ്വം എംപ്ലോയീസ് സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന പുരോഗമന സഹകരണ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി കൺവെൻഷൻ നടത്തി ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.അഡ്വ:പി.മുഹമ്മദ് ബഷീർ അദ്ധ്യക്ഷതവഹിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ടി.ടി.ശിവദാസൻ, ഇ.പി.സുരേഷ്കുമാർ, സി.വി.ശ്രീനിവാസൻ, പി.എ.സജീവൻ, എം.മോഹൻദാസ്, വി.ടി.മായാമോഹനൻ, എന്നിവർ സംസാരിച്ചു .സഹകരണസംഘം പ്രസിഡണ്ട് എം.എൻ.രാജീവ് സ്ഥാനാർത്ഥികളെ സദസിന് പരിജയപ്പെടുത്തി.101 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
ഭാരവാഹികളായി വി.മുരളി ചെയർമാൻ,കെ.രമേശൻ കൺവീനർ,എ.വി.പ്രശാന്ത് ട്രഷറർ വൈസ് ചെയർമാൻമാർ എം.പി.ശങ്കരനാരായണൻ,പി.ശങ്കുണ്ണിരാജ്,എ.വി.ചന്ദ്രൻ,സി.പി.ശ്രീധരൻ,എൻ.രമേശൻ,കെ.ആർ.സുനിൽകുമാർ,എം.മോഹൻദാസ്,വി.ടി.മായാമോഹനൻ,പി.സി.ശ്രീനിവാസൻ.ജോയിന്റ് കൺവീനർമാർ എ.കെ.തിലകൻ,എ.കെ.വിനോദൻ,എം.സി.രാധാകൃഷ്ണൻ,എം.എൻ.രാജീവ്,കെ.സതീഷ്കുമാർ,കെ.ആർ.രാമചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.കെ.രമേശൻ സ്വാഗതവും കെ.ആർ.സുനിൽകുമാർ നന്ദിയും പറഞ്ഞു.

Vadasheri Footer