കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാർക്കായുള്ള വൈവാഹിക സംഗമം നടന്നു .

ഗുരുവായൂർ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാർക്കായുള്ള വൈവാഹിക സംഗമം സംഘടിപ്പിച്ചു . ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിച്ച വൈവാഹിക സംഗമവും ദമ്പതി സംഗമവും തൃശൂർ റൂറൽ എസ്.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരുണ ചെയർമാൻ ഡോ.കെ.ബി.സുരേഷ് അധ്യക്ഷത വഹിച്ചു. 10 ജോഡി യുവതി യുവാക്കളാണ് സംഗമത്തിൽ ജീവിത പങ്കാളികളെ കണ്ടെത്തിയത്. ഇവരുടെ വിവാഹത്തിന് വേണ്ട പൊന്നും പണവും സ്വീകരിക്കുന്നതിലേക്ക് തൃശൂർ സ്വദേശിനി മേരി കൊച്ചാപ്പു ഒരു ലക്ഷം രൂപ നൽകി. ജ്യോതിഷ പരിഷത്ത് പ്രസിഡന്റ് രഘുരാമ പണിക്കർ തുക ഏറ്റുവാങ്ങി. നേരത്തെ വിവാഹിതരായ 15 ദമ്പതിമാരെ ആര്യമഹർഷി പൊന്നാട ചാർത്തി ആദരിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്‌സൻ വി.എസ്.രേവതി, വൈസ്‌ചെയർമാൻ കെ.പി.വിനോദ്, ഫാ.ദേവസ്സി പന്തല്ലൂക്കാരൻ, അഡ്വ.രവിചങ്കത്ത്, ഫാദിര ഹംസ, വേണുപ്രാരത്ത് തുടങ്ങിയവർ സംസാരിച്ചു.