Above Pot

മമ്മിയൂർ- മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ വ്യാപാര ഭവൻ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : മമ്മിയൂർ- മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷൻ മമ്മിയൂർ അത്താണി സെന്ററിൽ
മൂന്ന് നിലകളിലായി നിർമ്മിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി.എ. ലോകനാഥൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഗുരുവായൂർ നഗരസഭാധ്യക്ഷ വി.എസ്. രേവതി, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ.അക്ബർ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ.മുരളി, ലൂക്കോസ് തലക്കോട്ടൂർ, ആന്റോ തോമസ് തുടങ്ങിയവർ സംസാരിച്ചു.