Madhavam header
Above Pot

രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ കോണ്‍ഗ്രസ്. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട്‌ മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന എം.എല്‍.എമാരുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിലപേശല്‍ തുടരുകയാണ്. രാ​ജി​വ​ച്ച 13 എം​എ​ല്‍​എ​മാ​ര്‍​ക്കും സ്ഥാ​നം ന​ല്‍​കാ​നാ​യി മ​ന്ത്രി​സ​ഭ​യി​ലെ 13 മ​ന്ത്രി​മാ​ര്‍ രാ​ജി​വ​യ്ക്കേ​ണ്ടി ​വ​രും. ച​ര്‍​ച്ച​ക​ളോ​ട് ഇ​തു​വ​രെ വി​മ​ത​ര്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യേണ്ടി വരും.

new consultancy

Astrologer

മും​ബൈ​യി​ലെ ഹോ​ട്ട​ലി​ല്‍ ത​ങ്ങു​ന്ന 10 വി​മ​ത എം​എ​ല്‍​എ​മാ​രു​മാ​യി ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ഹേ​ന്ദ്ര സി​ന്‍​ഹി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​രി​നു ഭീ​ഷ​ണി​യി​ല്ലെ​ന്നു കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം പു​റ​ത്തു​വ​ന്ന അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എന്ത് വിലകൊടുത്തും കര്‍ണാടകയിലെ മന്ത്രിസഭ നിലനിര്‍ത്തുക എന്ന എ.ഐ.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇത്തരത്തിലൊരു ഒത്തുതീര്‍പ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. രാജിവെച്ച 13 എം.എല്‍.എ മാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനായി മന്ത്രിസഭയിലെ 13 മന്ത്രിമാരെ രാജിവെപ്പിക്കാനാണ് നീക്കം. ഇത് വിമതര്‍ അംഗീകരിക്കുന്നതിന് അനുസരിച്ചിരിക്കും സഖ്യസര്‍ക്കാരിന്റെ ഭാവി. 105 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യി​ല്‍ ഭാ​വി​കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. ജൂ​ലൈ 12-നു ​ശേ​ഷം തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

buy and sell new

Vadasheri Footer