Header 1 = sarovaram
Above Pot

കരുണ ,ഭിന്നശേഷിക്കാരായവരുടെ വൈവാഹിക സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിഭിന്നശേഷിക്കാരായ യുവതീ- യുവാക്കളുടെ 2019 ലെ വൈവാഹിക സംഗമത്തിന് പുതുമയും വ്യത്യസ്ഥവുമായ തുടക്കം ..!2014 ൽ ‘കരുണ’ യൊരുക്കിയ വൈവാഹിക സംഗമത്തിലൂടെ വിവാഹിതരായ, വിഭിന്നശേഷിക്കാരായ, റെജി – റിയ ദമ്പതികളുടെ സീമന്തപുത്രൻ മൂന്നു വയസ്സുകാരനായ റെയാൻ, ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു .

karuna photo

Astrologer

11 ജോഡി ഭിന്ന ശേഷിയുള്ള യുവതി യുവാക്കളാണ് സംഗമത്തിൽ ജീവിത പങ്കാളിയെ കണ്ടത്തിയത് . ഇതിന് പുറമെ നൂറോളംഅമ്മമാർക്ക് പെൻഷൻ വിതരണവും നടന്നു . കരുണ ചെയർമാൻ ഡോ കെ ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു നഗര സഭ ചെയർ പേഴ്‌സൺ വി എസ് രേവതി ,സിനിമ നടൻ ശിവജി ഗുരുവായൂർ , കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീർ ,അഡ്വ രവി ചങ്കത്ത് , ഫരീദ ,ലത്തീഫ് മമ്മിയൂർ ,ബഷീർ പൂക്കോട് ,ടി എ വാമനൻ ,അയിനിപ്പള്ളി വിശ്വനാഥൻ ,ചുള്ളിപ്പറമ്പിൽ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു .

Vadasheri Footer