728-90

അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് , മുൻ ഭരണ സമിതി കൺവെൻഷൻ നടത്തി

Star

ഗുരുവായൂർ : ഫെബ്രുവരി 3ന് നടക്കാൻ പോവുന്ന അർബൻ ബാങ്ക് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫ് നടത്തിയ കൺവെൻഷനിൽ നിന്ന് ജില്ലാ പ്രസിഡന്റ് ടി എൻ പ്രതാപനും ,മുസ്‌ലിം ലീഗിലെ സി എച്ച് റഷീദ് ,ആർ വി അബ്ദു റായ് തുടങ്ങിയവർ വിട്ടു നിന്നത് മുൻ ഭരണ സമിതി വിഭാഗത്തിന് ക്ഷീണമായി .ടി എൻ പ്രതാപനെ പങ്കെടുപ്പിക്കാനും തങ്ങളാണ് ഔദ്യോഗിക പക്ഷം എന്നും വരുത്താനുമുള്ള ശ്രമമാണ് ഇതോടെ വിഫലമായത് .

udf convension

യു ഡി എഫ് രണ്ട് പാനലായും ,ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഇടതു പക്ഷവുമായി സഖ്യത്തിലുമാണ് മത്സരിക്കുന്നത് .അത് കൊണ്ട് ഒരു പാനലിനെയും ജില്ലാ പ്രസിഡന്റ് പിന്തുണ നൽകിയിരുന്നില്ല . പാർലിമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാൻ കച്ച മുറുക്കുന്ന പ്രതാപൻ ആരെയും പിണക്കാൻ തയ്യാറല്ല . അതെ പോലെത്തന്നെയാണ് ലീഗ് ഉന്നത നേതൃത്വവും നിലപാട് സ്വീകരിച്ചത് .ഏതെങ്കിലും ഒരു പക്ഷം പിടിച്ചാൽ നിയമ സഭ തിരഞ്ഞെടുപ്പിൽ അത് ബാധിക്കുമോ എന്നും അവരും ഭയക്കുന്നു .

മാതാ ആഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഒ അബ്ദുൾറഹിമാൻകുട്ടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ കെ നവാസ് അധ്യക്ഷത വഹിച്ചു. . യു ഡി എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി , പി എ മാധവൻ , വി ബാലറാം , എം വി ഹൈദ്രാലി, പി യതീന്ദ്രദാസ്, വി വേണുഗോപാൽ, കെ ഡി വീരമണി, വി കെ ഫസലു, റാഫി വലിയകത്ത്, കെ കെ സെയ്തുമുഹമ്മദ്, കെ കെ കാർത്ത്യായനി ടീച്ചർ, പ്രിയ ഗോപിനാഥ്, കെ എം ഇബ്രാഹിം, ലൈലാ മജീദ്, അരവിന്ദൻ പല്ലത്ത്, ബാലൻ വാർണാട്ട്, ഷാനവാസ് തിരുവത്ര, കെ എ ചാക്കോ, സി മുസ്താക്ക്, ടി എ ഷാജി, എം എസ് സുഗുണൻ ജോയി ചെറിയാൻ , എ എം ജമാൽ പി വി ബദറുദ്ദീൻ, ഒ കെ ആർ മണികണ്ഠൻ എന്നിവർ സംസാരിച്ചു ..