ഗുരുവായൂര്‍ നഗരസഭ പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

">

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയുടെ ചൂല്‍പ്പുറം മാലിന്യസംസ്ക്കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റിന്‍റെ ഉദ്ഘാടനം കെവി അബ്ദുള്‍ ഖാദര്‍ എം എല്‍ എ നിര്‍വ്വഹിച്ചു.സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിയാണ് ഷ്രെഡിങ്ങ് മെഷീന്‍ സ്ഥാപിച്ചിട്ടുളളത്.

ദിവസേന 500 കിലോ വരെ പ്ലാസ്റ്റിക് മാലിന്യം ഈ മെഷീനില്‍ സംസ്ക്കരിക്കുവാന്‍ സാധിക്കും . സംസ്ക്കരിച്ച ഉത്പ്പനം നഗരസഭയിലെ റോഡുകളുടെ ടാറിങ്ങിന് ഉപയോഗിക്കും. പ്ലാസ്റ്റിക് മിശ്രിതം ചേര്‍ക്കുന്നതോടെ റോഡുകള്‍ക്ക് കൂടുതല്‍ ഈട് ലഭിക്കും. വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലുമുളള പ്ലാസ്റ്റിക് മാലിന്യത്തെ പ്രത്യേകം പരിശീലനം ലഭിച്ച ഹരിത കര്‍മ്മ സേന വഴിയാണ് ശേഖരിക്കുന്നത്. ജൈവമാലിന്യത്തെ ശാസ്ത്രീയമായി സംസ്ക്കരിച്ച് വളമാക്കി മാറ്റി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതി നഗരസഭ നിലവില്‍ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.

ചെയര്‍പേഴ്സണ്‍ രേവതി വി എസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധസ്റ്റാന്‍റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷരായ നിര്‍മ്മല കേരളന്‍, എം രതി , ഷെനില്‍ ടി എസ്, കെ വി വിവിധ്,ഷൈലജ ദേവന്‍, മുന്‍ ചെയര്‍മാന്‍ ടി ടി ശിവദാസന്‍, കൗണ്‍സിലര്‍മാരായ എ പി ബാബു മാസ്റ്റര്‍, എ ടി ഹംസ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്‍റ് പി എ അരവിന്ദന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി എന്‍ മുരളി എന്നിവര്‍ സംസാരിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ കെ പി വിനോദ് സ്വാഗതവും, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ മൂസക്കുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors