Header 1 vadesheri (working)

സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ്.

Above Post Pazhidam (working)

കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ്. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. തൃശിനാപ്പള്ളി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സ്വർണം എത്തിച്ച് വിൽക്കുകയായിരുന്നു എന്നാണ് വിവരം. സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസൽ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്

First Paragraph Rugmini Regency (working)

>

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നൽകിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടൽ വ്യക്തമായത്. ഇന്നു പുലർച്ചെ ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി എന്നാണ് വ്യക്തമാകുന്നത്. ഇന്ന് ഉച്ചയോടെ ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ് വിവരം. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ പേരുകൾ പുറത്തു വരും എന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.

Second Paragraph  Amabdi Hadicrafts (working)

മൂന്നുമാസം നീണ്ട അന്വഷണങ്ങൾക്കു ശേഷമാണ് സംസ്ഥാനത്തെ ഭരണ കേന്ദ്രത്തിൽ ബന്ധമുള്ള ഒരാളിലേക്കു കൂടി സ്വർണക്കടത്ത് കേസിന്റെ അന്വേഷണം നീളുന്നത്. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് ഇദ്ദേഹം. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തിൽ യാത്ര ചെയ്തത് വിവാദമായിരുന്നു.

കോഴിക്കോട്ടെ കസ്റ്റംസ് യൂണിറ്റിനെ പോലും അറിയിക്കാതെ രണ്ട് കാറുകളിലായി ഫൈസലിൻ്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥ‍ർ ഫൈസലിൻ്റെ വീട് വിശദമായി പരിശോധിച്ച ശേഷം ഇയാളുമായി കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു.