728-90

സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക, മുഖ്യനെ ട്രോളി അഡ്വ : എ ജയശങ്കർ

Star

കൊച്ചി : കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പരിഹാസവുമായി അഡ്വ : എ. ജയശങ്കര്‍ രംഗത്ത്. വിമാനത്താവളത്തിന്റെ മുഖ്യശില്‍പിയായ ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് മാത്രമല്ല ഉദ്ഘാടനം കഴിഞ്ഞ് മുഖ്യനും സഹമന്ത്രിമാരും പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും ആദ്യ വിമാനത്തില്‍ തിരുവനന്തപുരത്തേക്കു പറന്നത് സര്‍ക്കാര്‍ ചെലവിലാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായി പങ്കെടുത്തു.

കണ്ണൂർ വിമാനത്താവളത്തിൻ്റെ മുഖ്യശില്പിയായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് പണി വൈകിച്ചു എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. സിപിഎം സൈബർ സഖാക്കൾ ഉമ്മൻചാണ്ടിയെ അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളുമായി ആഞ്ഞടിച്ചു.

ഉദ്ഘാടനം കഴിഞ്ഞു മുഖ്യനും സഹമന്ത്രിമാരും പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും ആദ്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കു പറന്നു. ടിക്കറ്റ് സ്പോൺസർ ചെയ്തത് സർക്കാർ സ്ഥാപനം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിലും ഇതേ നാടകമാണ് അരങ്ങേറിയത്. ‘സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.