Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിന്റെ തുഗ്ളക് പരിഷ്‌കാരം ഭക്തരെ വലച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ തുഗ്ളക് പരിഷ്‌കാരം ഭക്തരെ വലച്ചു ,ഗുരുവായൂരിൽ കൂടുതൽ വിവാഹം നടക്കുന്ന ദിവസം ക്ഷേത്ര നട ആകെ ബാരിക്കേഡ് വച്ച് തടയും .ആയിരക്കണക്കിന് ഭക്തരാണ് ദിവസവും ദീപസ്തംഭത്തിന് സമീപം നിന്ന് തൊഴുന്നത് . അവർക്ക് ഒന്ന് തൊഴുതു പോകണമെങ്കിൽ ക്ഷേത്രം ആകെ വലം വെക്കേണ്ട അവസ്ഥയാണ് . വിവാഹ തിരക്കുള്ള ദിവസങ്ങളിൽ പരിമിതമായ ആളുകളെയാണ് വധൂ വരന്മാരുടെ കൂടെവിവാഹ മണ്ഡപത്തിന്റെ അടുത്തേക്ക് വിടുന്നത് . അതിനാൽ മണ്ഡപത്തിന് സമീപം സ്ഥലം കാലിയായി കിടക്കുകയാണ് .ആ സ്ഥലം കൂടി നടന്ന് പോകാൻ അനുവദിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നു

ദീപ സ്തംഭ ത്തിന് മുന്നിൽ നിന്ന് തൊ ഴാ ൻ വേണ്ടി പോകുന്നവർക്കായി രണ്ടു അടി വീതി യിൽ ഒരു നടപ്പാത യാണ് നൽകുന്നത് . താലികെട്ട് കാണാൻ ഈ വഴിയിൽ വിവാഹ സംഘത്തിലെ ആളുകൾ സ്ഥലം പിടിച്ചാൽ ആർക്കും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ് ഇവരെ മാറ്റേണ്ട സെക്യൂരിറ്റ് ഉദ്യോഗസ്ഥർ കാഴ്ചക്കാർ ആയി . വേണ്ട നിർദേശം നൽകാൻ ദേവസ്വം അധികൃതർക്കും കഴിയുന്നില്ല . അത് കൊണ്ട് സെക്യൂരിറ്റി ജീവനക്കാർ അവർക്ക് തോന്നുന്നത് പോലെ പ്രവർത്തിക്കുന്നു

First Paragraph Jitesh panikar (working)

ക്ഷേത്ര നടയിൽ കച്ചവടം ചെയ്യുന്നവർക്കും അ വരുടെ ജീവനക്കര്ക്കും പടിഞ്ഞാറേ നടയിൽ നിന്നോ തെക്കേ നടയിൽ നിന്നോ കിഴക്കേ നടയിലേക്ക് പോകണമെങ്കിൽ നിരവധി ബാരിക്കേഡുകൾ മറി കടക്കണം .മുൻപ് മുന്നൂറിലധികം വിവാഹങ്ങൾ ഗുരുവായൂരിൽ നടന്നപ്പോൾ പോലും ഇല്ലാത്ത നിയന്ത്രങ്ങളാണ് നൂറോ നൂറ്റമ്പതോ വിവാഹങ്ങൾനടക്കുന്ന ദിവസങ്ങളിൽ നടപ്പാക്കുന്നത് .

വിവാഹം കൂടുതൽ ഉള്ള ദിവസങ്ങളിൽ മറ്റു ഭക്തർ ക്ഷേത്ര നട യിലേക്ക് വരേണ്ട എന്ന് ഒരു പ്രസ്താവന ദേവസ്വം ഇറക്കിയാൽ ഭക്തർക്ക് ഉപകാര പ്രദമാകും . ഭരണ മാറ്റത്തിന്റെ പേരിൽ തന്റെ സ്ഥാനം നഷ്ടപെടാതിരിക്കാനുള്ള ഓട്ടത്തിലായത് കൊണ്ട് ഇതൊന്നും ശ്രദ്ധിക്കാൻ ദേവസ്വ ത്തിലെ ഉന്നത ഉദ്യോഗസ്ഥന് സാധിക്കുന്നില്ല എന്നാണ് ഭക്തരുടെ ആക്ഷേപം .