Madhavam header
Above Pot

ശാസ്ത്രീയ സംഗീതം പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും എ ഗ്രേഡ്

ഗുരുവായൂര്‍ : ജില്ലാ കലോത്സവത്തില്‍ യു പി വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു .ചാലക്കുടി കോട്ടാറ്റ് സെന്റ്‌ ആന്റണീസ് സി എച്ച്എസിലെ ദേവ നാരായണനാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ഗൗരി മനോഹരി രാഗത്തിലുള്ള ഗുരുലേഖ എന്ന ത്യാഗ രാജ കീര്‍ത്തനമാണ് ദേവനാരായണന്‍ ആലപിച്ചത് . നെടുമ്പാശ്ശേരി യിലെ സുനിത ഹരിശങ്കറിന്റെ ശിക്ഷണത്തിലാണ് ദേവ നാരായണന്‍ സംഗീതം അഭ്യസിക്കുന്നത് . ഇതിന് പുറമെ വയലിനില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‍റെ സി സി ആര്‍ ടി സ്കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട് . ചാലക്കുടിയിലെ അഭിഭാഷകനും നോട്ടറിയും കൂടിയായ തെക്കെപ്പാട്ട് നാരായണന്‍ കുട്ടിയുടെ മകനാണ് ദേവ നാരായണന്‍ .

കുഴിക്കട്ടുശ്ശേരി സെന്റ്‌ മേരീസ് ജി ഏച് എസ് എസിലെ കെ വി ഉണ്ണിമായ ,ഇരിങ്ങാലകുട എല്‍ എഫ് സി ജി എച്ച് എസിലെ നവല്‍ദിയ എം ദിനില്‍ ,പുന്നയുര്‍ക്കുളം ആര്‍ ആര്‍ എം യു പി എസിലെ പി എസ് സാബിന്‍ ദേവ് , വാടാനപ്പള്ളി കെ എന്‍ എം വി എച്ച് എസ് എസിലെ എ എസ് ശ്രീയ ,ചേര്‍പ് സി എന്‍ എന്‍ ബി എച്ച് എസിലെ പി ശ്രേയ ഗിരി ,തൃശൂര്‍ സി എം എസ്‌ എച്ച് എസ് എസിലെ കെ ശുശ്രുത് കൃഷ്ണന്‍ ,പഴഞ്ഞി വി എച്ച് എസ് എസിലെ എസ്എസ് സാഫല്യ, പാവറട്ടി സെന്റ്‌ ജൊസഫ് എച്ച് എസ് എസിലെ ആല്ഫി കെ ബിജു , എന്നിവരും എ ഗ്രേഡ് കരസ്ഥമാക്കി

Vadasheri Footer