ഉമ്മയുടെ സംസ്കൃതത്തിനോടുള്ള പ്രണയം അമീഖപര്‍വീനെ കഥകളിയില്‍ ഒന്നാമതാക്കി

Above article- 1

ഗുരുവായൂര്‍ : ഉമ്മയുടെ സംസ്കൃതത്തിനോടുള്ള അതിരറ്റ പ്രണയം ക്ഷേത്രകലയായ കഥകളിയില്‍ മകളെ ഒന്നമതാക്കി . കഴിഞ്ഞ വര്ഷം സംസ്ഥാന യുവജനോല്‍സവത്തില്‍ കഥകളിയില്‍ എ ഗ്രേഡ് നേടിയ അമീഖ പര്‍വീന്‍ ഈ വര്‍ഷത്തെ സംസ്ഥാന കലോല്‍സവത്തിലും പങ്കെടുക്കാന്‍ അര്‍ഹത നേടി . ഇരിങ്ങാലക്കുട നേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അമീഖ പര്‍വീന്‍ കാല കേയ വധത്തിലെ തല ജോഹം എന്ന പദമാണ്‌ ആടിയത് . കലാനിലയം ഗോപിനാഥന്‍റെ ശിക്ഷണത്തിലാണ്‌ കഥകളി അഭ്യസിക്കുന്നത് .

ചേര്‍പ്പ്‌ ജി വി എച് എസ് എസിലെ അധ്യാപികയും സംസ്കൃതത്തില്‍ പി എച് ഡി എടുത്തിട്ടുള്ള ഷംന ആണ് മാതാവ്. പിതാവ് മുഹമദ് ഷെഫീക് ബിസിനസ് കാരനാണ് . ഉമ്മയുടെ സംസ്കൃത ത്തോടുള്ള പ്രണയമാണ് താന്‍ കഥകളി പഠനത്തിലേക്ക് എത്തിയതെന്ന്‍ അമീഖ കൂട്ടിച്ചേര്‍ത്തു . ചാവക്കാട് ഗവര്‍മന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കഥകളി മത്സരം മികച്ച നിലവാരം കാഴ്ച വെച്ചു. നാട്ടിക എസ് എന്‍ ടി എച് എസ് എസിലെ കെ ടി തെന്നല്‍ , എളവള്ളി ഗവര്‍മെന്റ് സ്കൂളിലെ എം എസ് ഗായത്രി ,തൃശൂര്‍ എച് എഫ് സി ജി എച്ച് എസിലെ കെ എസ് പ്രവീണ എന്നിവരും എ ഗ്രേഡും അഞ്ചു പോയിന്റ് വീതവും കരസ്ഥമാക്കി

Astrologer

.

Vadasheri Footer