Header 1 vadesheri (working)

കലോത്സവത്തിന്റെ കലവറക്ക് വിശ്രമമില്ല

Above Post Pazhidam (working)

ഗുരുവായൂര്‍ : കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളുടെ വയറും മനസ്സും നിറയ്ക്കാൻ കൈലാസത്തിൽ ഊട്ടുപുര വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. തൃശൂർ ജില്ലാ റവന്യു സ്‌കൂൾ കേരള കലോത്സവത്തിന്റെ ഭാഗമായി പരിപാടികൾക്ക് വരുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും സംഘാടകർക്കും മാധ്യമ പ്രവർത്തകർക്കുമെല്ലാം ഭക്ഷണം മമ്മിയൂർ ക്ഷേത്രത്തിലെ കൈലാസം ഓഡിറ്റോറിയത്തിലാണ്.

First Paragraph Rugmini Regency (working)

കഴിഞ്ഞ നാല് ദിവസമായി വിശ്രമമില്ലാതെ ഈ ഭക്ഷണശാല വിളമ്പുന്ന രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് കൊടകര അയ്യപ്പദാസും കൂട്ടരും.കലോത്സവ നഗരിയിൽ നാലായിരത്തോളം പേരാണ് മമ്മിയൂര്‍ ക്ഷേത്ര ത്തിന്‍റെ കൈലാസം ഓഡി റ്റൊറിയത്തില്‍ ഉച്ച ഊണിനായി എത്തുന്നത് . 2015 മുതൽ ജില്ലാ കലോത്സവങ്ങൾ, ജില്ലാ കായികമേളകൾ ഉപജില്ലാ കലോത്സവങ്ങൾ ശാസ്ത്രമേളകൾ എന്നിവയ്ക്ക് വിഭവങ്ങളൊരുക്കി തുടങ്ങിയതാണ് അയ്യപ്പദാസ്. നാടൻ വിഭവങ്ങൾ ഒരുക്കാനാണ് താൽപ്പര്യമെന്ന് അയ്യപ്പദാസും സുഹൃത്ത് ഷൈജുവും പറയുന്നു.

കലോത്സവത്തിനെത്തുന്നവർക്കായി സ്വാദുള്ള ഭക്ഷണമൊരുക്കി അഭിനന്ദനം ഏറ്റു വാങ്ങുകയാണ് അയ്യപ്പദാസ്. പ്രാതലിന് ഓരോ ദിവസവും ഇഡലി, അപ്പം കുറുമ, പൂരിബാജി എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങൾ. എരിശ്ശേരി, താളുകറി, ബീറ്റ്‌റൂട്ട് അച്ചാർ, ചൗ ചൗ അച്ചാർ, പായസം തുടങ്ങി സ്‌പെഷ്യലുകളുമുണ്ട്. ഭക്ഷണം തികയാതെ ആർക്കും അവിടുന്ന് പോകേണ്ടി വരാറില്ല. പുലർച്ചെ ഉണരുന്ന കലവറ രാത്രി ഒരു മണി വരെ സജീവമാണ്. വെള്ളിയാഴ്ച സമാപന ദിവസം രാവിലെ സ്‌പെഷ്യൽ ദോശ തയ്യാറാക്കാനുള്ള ഒരുക്കങ്ങളിലാണ് കലവറ പ്രവർത്തകർ.

Second Paragraph  Amabdi Hadicrafts (working)