കലോത്സവത്തില്‍ ഭക്ഷണം വിളമ്പിയ വനിതാ കൂട്ടായ്മക്ക് ആദരം

">

ഗുരുവായൂര്‍ : നാലു ദിവസം നീണ്ടു നിന്ന തൃശ്ശൂർ റവന്യു ജില്ല കലോത്സവത്തിന്റെ കവറയിൽ ഭക്ഷണം വിളമ്പിയത് പ്രത്യേകം പരിശീലനം ലഭിച്ച വനിതകൾ . വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയും ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി ഹൗസ് കീപ്പിംങ് & ഫുഡ് സർവീസിംങ് മേഖലയിൽ പരിശീലനം നൽകിയവരാണ് ദിവസവും ആയിരങ്ങൾ ഒഴുകിയെത്തിയ കലവറയിൽ ഒരു വിധ പരാതികൾക്കും ഇട നൽകാതെയാണ് ഇവർ ദൗത്യം പൂർത്തീരിച്ചത് .

നഗരസഭ മുൻ വൈസ് ചെയർമാൻ കെ പി വിനോദ് ചെയർമാനും ജി കെ പ്രകാശൻ വൈസ് ചെയർമാനുമായ ഭക്ഷണ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാർ , അദ്ധ്യാപകർ , വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ എന്നിവരും ദൗത്യത്തിൽ പങ്കാളികളായി . മമ്മിയൂർ ക്ഷേത്ര ഹാൾ ആയിരുന്നു പ്രതിഭകൾക്ക് ഭക്ഷണം വിളമ്പാൻ ഇടമായി തിരഞ്ഞെടുത്തത് . സമാപന ദിവസം കെ പി വിനോദിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച സമാപന കൂട്ടായ്മയിൽ ഏവരും പാട്ടു പാടിയും കവിത ചൊല്ലിയും ഒത്തുചേർന്നു വിജയകരമായി ദൗത്യം പൂർത്തീകരിച്ച കൂട്ടായ്മയെ സംഘാടക സമിതി ആദരിച്ചു .

വനിതകളുടെ നേതൃത്വത്തിൽ മികവാർന്ന ഒരു കാറ്ററിംങ് സ്ഥാപനമെന്ന സ്വപ്നസാക്ഷാത്കാരത്തിന് കലോത്സവത്തിലെ അനുഭവം മുതൽക്കൂട്ടാകും എന്ന് ഇവർ ഒറ്റക്കെട്ടായി പറഞ്ഞു . അദേഭ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഫുഡ് റിസർച്ച് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് ( AlFRHM ) എന്ന സ്ഥാപനമാണ് ഇവർക്ക് പരിശീലനം നൽകിയത് .

Leave a Reply

Your email address will not be published. Required fields are marked *

Sponsors