രണ്ടു ഇനങ്ങളിലും വിജയത്തിളക്കവുമായി ബി.എസ് നവമി.

Above article- 1

ഗുരുവായൂര്‍ : മത്സരിച്ച രണ്ടു ഇനങ്ങളിലും വിജയത്തിളക്കവുമായി ബി.എസ് നവമി. ഹയർ സെക്കന്ററി വിഭാഗം ഉർദു പദ്യം ചൊല്ലൽ, ഉർദു ഗസൽ എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. അധ്യാപകരായ ബാബുവിന്റെയും സ്മിതയുടെയും മകളായ നവമി കോഴിക്കോട് സ്വദേശി അബ്ദുൽ ഖാദറിന്റെ കീഴിലാണ് ഗസൽ പരിശീലനം നടത്തിയത്.കുന്നംകുളം തരംഗിലെ അധ്യാപകരായ കണ്ണൻ ശബരീഷ് എന്നിവർ ഗസലിന് പക്കമേളമൊരുക്കി. യു.പി വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവുമായി അനുജത്തി പൗർണമിയും ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തി.

Vadasheri Footer