Post Header (woking) vadesheri

കയ്പമംഗലത്ത് നിന്ന് തട്ടിക്കൊണ്ടു പോയ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂർ റോഡരുകിൽ

Above Post Pazhidam (working)

ഗുരുവായൂർ: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തിഗുരുവായൂരിൽ റോഡരുകിൽ കണ്ടെത്തി . കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ.കെ മനോഹരന്‍റെ (68) മൃതദേഹമാണ് ഗുരുവായൂർ മമ്മിയൂരിൽ റോഡരികിൽ നിന്ന് കണ്ടെത്തിയത്. കുന്നംകുളം-ഗുരുവായൂർ റോഡിൽ മമ്മിയൂർ ജംഗ്‌ഷനും , രാജ പെട്രോൾ പമ്പിനും ഇടയിൽതകർന്നു വീഴാറായ കെട്ടിടത്തിന്റെയും വൈദ്യ രത്‌നം ആയുർവേദ കടയുടെയും ഇടയിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത് .രാവിലെ നടക്കാൻ ഇറങ്ങിയവരാണ് മൃതദേഹം കിടക്കുന്നത് കണ്ട് പോലീസിൽ വിവരമറിയിച്ചത് . മനോഹരന്റെ ഭാര്യ ഗീതയുടെ സഹോദരി ഭർത്താവ് , ഗുരുവായൂരിലെ ഹോട്ടൽ ഉടമ ചാവക്കാട് ഇരട്ടപ്പുഴ ആലിൽ വീട്ടിൽ സഹദേവൻ സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞു .

Ambiswami restaurant

. കയ്പമംഗലം വഴിയമ്പലത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന്‍റെ ഉടമയായ മനോഹരൻ തിങ്കളാഴ്ച അർദ്ധ രാത്രി ഒന്നര മണിക്ക് രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് കെ.എൽ 47 ഡി 8181 എന്ന രജിസ്ട്രേഷനിലുള്ള മാരുതി സിയാസ് എന്ന വാഹനത്തിൽ പുറപ്പെട്ടതായിരുന്നു . ഒന്നേ മുക്കാൽ മണിയായിട്ടും ആളെ കാണാതെയായപ്പോൾ വീട്ടുകാർ മൊബൈൽ നമ്പറിലേക്ക് വിളിച്ചപ്പോൾ അപരിചിതനായ ആളാണ് ഫോൺ എടുത്ത് അച്ഛൻ ഉറങ്ങുകയാണെന്നും പിന്നെ വിളിക്കാനും ആവശ്യപ്പെട്ടു സംശയം തോന്നിയ മകൾ പമ്പിലെത്തി അച്ഛനെ കാണാതായപ്പോൾ ഉടൻ തന്നെ കൈപ്പമംഗലം പോലീസിൽ പരാതി നൽകി .പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം ഗുരുവായൂരിൽ കണ്ടെത്തിയത് . പമ്പിലെ കളക്ഷൻ മനോഹരന്റെ കയ്യിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തട്ടി കൊണ്ടുപോകൽ നടന്നതെന്ന് കരുതുന്നു . നാല് പതീറ്റാണ്ട് ഗൾഫിൽ ജോലിചെയ്ത മനോഹരൻ ഏതാനും വർഷം മുൻപാണ് നാട്ടിൽ സ്ഥിരമായത് .മക്കൾ: ലാൽ, അനൂപ് (ഇരുവരും ലണ്ടനിൽ) ലക്ഷ്മി , മരുമകൾ ഗീതി ( ലണ്ടൻ )

മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. മനോഹരന്റെ സിൽവർ ഗ്രെ നിറത്തിലുള്ള കാറിൽ സംഘം രക്ഷപ്പെട്ടതെന്ന് കരുതുന്നു . കാർ കണ്ടെത്തിയിട്ടില്ല
മൃതദേഹത്തിന്‍റെ കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലാണ്. കണ്ണുകള്‍ തുറിച്ച നിലയിലുമായിരുന്നു.
കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ഏകദേശം ധാരണയുണ്ടാവുമെന്നും പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞു. തൃശൂർ ഫോറൻസിക് ഓഫീസർ സൗഫിനോ ,വിരലടയാള വിദഗ്ദൻ ബാലകൃഷ്ണൻ , ഡോഗ്‌ സ്‌കോഡിലെ അംഗം ഡോണ , ഗുരുവായൂർ എ സി പി ബിജു ഭാസ്കർ ഗുരുവായൂർ ടെമ്പിൾ സി ഐ തുടങ്ങിയ പോലീസ് ഉദ്യോസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി . ഇൻക്വസ്‌റ് നടപടികൾക്ക് ശേഷം പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി

Second Paragraph  Rugmini (working)