Post Header (woking) vadesheri

വിഷം കഴിച്ച് മംഗ്ലൂരുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥികൾ മരിച്ചു

Above Post Pazhidam (working)

കാസര്‍കോട്: വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്ക സ്വദേശി വിഷ്ണു, നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജിലെ പിജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ വൈകിട്ടോടെയുമാണ് മരിച്ചത്. പോലീസ് കേസെടുത്തു

Poonthanam
Rugmani 700-200

കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകനാണ് വി വിഷ്ണു (22). വി വൈശാഖ്, മിഥുന്‍ എന്നിവര്‍ വിഷ്ണുവിന്റെ സഹോദരങ്ങളാണ്. നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകളാണ് ഗ്രീഷ്മ (21).