കടപ്പുറത്ത് വീണ്ടും തെരുവുനായ ആക്രമണം ,രണ്ട് പേര്‍ക്ക് കടിയേറ്റു

ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴയില്‍ വീണ്ടും തെരുവുനായശല്യം.രണ്ടു പേര്‍ക്ക് കടിയേറ്റു.ഇരട്ടപ്പുഴ പാറന്‍പടിയില്‍ കല്ലിയത്ത് വിശ്വനാഥന്‍റെ ഭാര്യ ശാന്ത(53),പണ്ടാരി മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ സുഹറ(63) എന്നിവര്‍ക്കാണ് കടിയേറ്റത്.ഇരുവരെയും തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ മാസം ഇരട്ടപ്പുഴ ഉള്‍പ്പെടെ കടപ്പുറം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒറ്റ ദിവസം 13 പേരെ തെരുവുനായ കടിച്ചിരുന്നു.പഞ്ചായത്തില്‍ കോഴികടകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യം കടപ്പുറത്തും കടല്‍ഭിത്തികള്‍ക്കിടയിലും നിക്ഷേപിക്കുന്നതാണ് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു.തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി മാസങ്ങള്‍ക്ക് മുമ്പ് കടപ്പുറം പഞ്ചായത്ത് 75,000 രൂപ ജില്ലാ പഞ്ചായത്തിനെ ഏല്‍പ്പിച്ചിരുന്നു.എന്നാല്‍ ജില്ലാ പഞ്ചായത്തോ, കടപ്പുറം പഞ്ചായത്തോ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Astrologer