ദേവസ്വത്തിന്റെ ഉദ്യാന പദ്ധതി ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉത്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂരില്‍ പൂജാപുഷ്പങ്ങള്‍ക്കായി ഉദ്യാന പദ്ധതി ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉല്ഘാടനം ചെയ്തു . ഭരണസമിതി അംഗങ്ങളായ എം.വിജയന്‍, പി.ഗോപിനാഥൻ, ഉഴമലക്കൽ വേണുഗോപാൽ, അഡ്മിനി.ശിശിർ,ഔഷധി സൂപ്രണ്ട് ഡോ.രജിതന്‍,വൃക്ഷമിത്ര ഭാരവാഹികളായ എം.രാമകൃഷ്ണൻ, പി.കെ.അലി, ദേവസ്വം ഡെ. അഡ്മിനി.കെ.ആർ സുനിൽ കുമാര്‍, മാനേജർ പവിത്രൻ എന്നിവർ ചട ങ്ങിൽ പങ്കെടുത്തു

Vadasheri

.ദേവപ്രശ്നത്തിലെ നിര്‍ദേശമനുസരിച്ചാണ്അടിയന്തിരമായി ഉദ്യാന പദ്ധതി ദേവസ്വം തുടങ്ങിയത് .
കഴിഞ്ഞ ദിവസം നടന്ന ദേവപ്രശ്നത്തില്‍ ശ്രീകോവിൽ അ ശുദ്ധിയെക്കുറിച്ച് ചിന്തി ക്കു ന്ന വേളയിലാണ് ചാർത്തുന്നതും അർച്ചിക്കുന്നതുമായ പൂക്കൾ വിചിന്തനത്തിൽ വന്നത്. രാസപദാര്‍ത്ഥങ്ങളടിച്ചു വരുന്ന പൂക്കളൊഴിവാക്കാൻ ദേവജ്ഞർ നിർദ്ദേശിച്ചതിനു പിന്നലെ രണ്ടു ദിവസം പിന്നിടും മുമ്പെയാണ് ദേവസ്വം പൂജാപുഷ്പങ്ങളുടെ തോട്ടം ഒരുക്കി തുടങ്ങിയത്.ആദ്യ പുഷ്പ വനം ആനക്കോട്ടയിലാണ്.പുന്നത്തൂർ കോട്ടയുടെതെക്കുഭാഗത്താണ് ഉദ്യാനം.കോട്ട സന്ദർശിക്കുന്നവർക്ക് ഇനി ക്ഷേത്ര സങ്കല്പത്തിലെ പൂക്കളെ ക്കുറിച്ചും സ സ്യങ്ങളെക്കുറിച്ചും പഠിക്കാനാവും.

ആനക്കോട്ടയിലെ ഒരേക്കർ സ്ഥലത്താണ് ഉദ്യാനം ഒരുങ്ങുന്നത്. ഔഷധ സസ്യങ്ങളും വൃന്ദാവനത്തിലുൾപ്പെടും.ഗുരുവായൂർ ക്ഷേത്രത്തിലെ ഒരോ ദേവഗണങ്ങൾക്കും എടുക്കാവുന്ന പൂക്കൾ ക്രമ പ്രകാര മാ ണ് നട്ടുപിടിപ്പിക്കുന്നത്. കടന്നു വരുന്ന ഭാഗത്ത് കൃഷ്ണന് അർച്ചിക്കാനുള്ള താമരയും തുടർന്ന് ഗണപതി ,അയപ്പൻ, ഭഗവതി എന്നീ ഉപദേവഗണങ്ങൾക്കർച്ചിക്കാനുള്ള പൂക്കൾ ലഭിക്കുന്ന സസ്യങ്ങളുമാണ് നട്ടു വരുന്നത് . ഔഷധിയുടേയും വൃക്ഷമിത്രയുടെയും സഹകരണത്തിലാണ് പദ്ധതി.നാട്ടു പിടിപ്പിക്കാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും സന്നിഹിതരായിരുന്നു.നാല് അതിർത്തിയിലും കണിക്കൊന്നകൾ നടുന്നുണ്ട്.
.പാരമ്പര്യ ചുമതലയുള്ള മാലകെട്ടുന്ന അമ്പലവാസി വിഭാഗത്തിന് ഇത് ഏൽപ്പിച്ചു കൊടുക്കാവുന്നതാണെന്ന ദേവജ്ഞ നിർദ്ദേശം ഭരണ സമിതിയുടെ മുന്നിലുണ്ട്.