ജില്ലയിൽ റെഡ് അലര്‍ട്ട് , മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

">

തൃശൂർ : അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 5നുശേഷം കടലില്‍ പോകരുതെന്നും ഉള്‍ക്കടലില്‍ ഉള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോ.5നകം തീരത്ത് തിരിച്ചെത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാറി താമസിക്കേണ്ടതാണ്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്. മലയോരമേഖലകളിലെ യാത്ര രാത്രി 7 മുതല്‍ രാവിലെ 7 വരെ ഒഴിവാക്കണം. ഇവിടങ്ങളിലെ ചാലുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുകയോ ആളുകള്‍ ഇറങ്ങുകയോ ചെയ്യരുത്. മരങ്ങള്‍ക്ക് കീഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. പുഴകള്‍, വെള്ളകെട്ടുകള്‍ എന്നിവിടങ്ങളില്‍ കുട്ടികളെ ഇറങ്ങാന്‍ അനുവദിക്കരുത്. കൂടുതല്‍ വിവിരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍- 2362424

Leave a Reply

Your email address will not be published. Required fields are marked *

Sponsors