Header 1 vadesheri (working)

കടപ്പുറത്തെ എസ് ഡി പി ഐ- സി പി എം സംഘർഷം ,ഒളിവിൽ പോയ സി പി എം പ്രവത്തകൻ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: കടപ്പുറത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ഒളിവിൽ പോയ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. കടപ്പുറം വെളിച്ചെണ്ണപ്പടി പുതുവീട്ടിൽ ഹസീബിനേയാണ് (31) ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കടപ്പുറം വെളിച്ചണ്ണപ്പടിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ പോസ്റ്ററും റോഡിൽ എഴുതിയതുമായി ബന്ധപ്പെട്ട തർക്കമാണ് സി.പി.എം പ്രവർത്തകരുമായി സംഘർഷത്തിന് കാരണമായത്. വെളിച്ചെണ്ണപ്പടിയിയിലെ സംഘർഷത്തിൽ പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ച ശേഷം ആശുപത്രി പരിസരത്തുവെച്ചും ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു.

നവംബർ എട്ടിന് രാത്രിയിലായിരുന്നു സംഭവം. ഇരു വിഭാഗത്തു നിന്നുമായി 11 പേർക്കാണ് പരിക്ക് പറ്റിയത്. പ്രതികളായ എസ്.ഡി.പി.ഐ പ്രവർത്തകരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം പ്രവർത്തകരായ 15 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഹസീബ് സംഭവത്തിനു ശേഷം ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.

“,

First Paragraph Rugmini Regency (working)