ഗുരുവായൂർ സ്വദേശിയായ നവവരൻ ചാലക്കുടി തുമ്പൂർ മുഴിയിൽ മുങ്ങി മരിച്ചു

Above article- 1

ഗുരുവായൂര്‍ : ചാലക്കുടി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെ സന്നദ്ധസേനാ വിഭാഗം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു റിസായിന്റെ വിവാഹം. ഭാര്യ ബിസ്മി മോൾ. പേരാമ്പ്ര യിലുള്ള ഭാര്യവീട്ടുകാരുമായി തുമ്പൂർ മുഴി കാണായി പോയതായിരുന്നു . കുളിക്കാനിറങ്ങിയ റിയാസ് കയത്തിൽ പെടുകയായിരുന്നുവത്രെ . റുഖിയയാണ് മാതാവ്

Vadasheri Footer