Post Header (woking) vadesheri

ഡി.വൈ .എഫ്‌.ഐ -എസ്ഡിപിഐ സംഘട്ടനം ,എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ .

Above Post Pazhidam (working)

ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടിയിൽ എസ്എഫ്ഐ-എസ്ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരു എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.കടപ്പുറം ഗ്രാമ പഞ്ചായത്ത് പുതിയങ്ങാടി ബുഹാറയിൽ കീപ്പാട്ട് ഹുസൈൻ മകൻ ആഷിഖിനെയാണ്(23)എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളി,എസ്ഐ.യു.കെ.ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Arya bhavan inner

.കഴിഞ്ഞ ദിവസം ഉണ്ടായ സംഘട്ടനത്തിൽ 7 എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും,6 ഡി.വൈ .എഫ്‌.ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു.വെളിച്ചെണ്ണപ്പടിയിലെ സിപിഎം ബ്രാഞ്ച് ഓഫീസിനടുത്ത് എസ്ഡിപിഐ പ്രവർത്തകർ തിരഞ്ഞെടുപ്പ് ചിഹ്നം പതിക്കുകയും,അത് ഡി.വൈ .എഫ്‌.ഐ പ്രവർത്തകർ കീറിയെന്നുമുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.പിന്നീട് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ഇരുകൂട്ടരും സംഘട്ടനത്തിലേർപ്പെട്ടു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan