എല്ലാം ശിവശങ്കറിന് അറിയാം , മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരുടെ പങ്ക് വെളിപ്പെടുത്തി സ്വപ്ന സുരേഷ് .

Above article- 1

തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നിർണായക വിവരങ്ങൾ നൽകി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരുടെ പങ്കും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്വർണ്ണക്കടത്തിലും അനുബന്ധ അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ അന്വേഷണത്തിന് വിധേയമാകുമെന്ന് വ്യക്തമായി.

കോടതിക്ക് നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്നയുടെ  മൊഴി. ഇന്നലെ ജയിലിലെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞതെന്ന് ഇ ഡി വ്യക്തമാക്കി.  താൻ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കർ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതൽ കരാറുകൾ സന്തോഷ് ഈപ്പന് ശിവശങ്കർ വാഗ്ദാനം ചെയ്തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

Vadasheri Footer