Madhavam header
Above Pot

മുൻ കൗൺസിലർ കെ കെ കാർത്ത്യായനി ടീച്ചറുടെ ഭർത്താവ് കൃഷ്ണൻകുട്ടി നിര്യാതനായി

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രം കമ്മിറ്റി മുന്‍ പ്രസിഡന്റ് മണത്തല സിദ്ദിഖ് പളളിക്കു സമീപം കുഞ്ഞിത്തപ്പന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി(82) നിര്യാതനായി. ഏറെകാലം പ്രവാസിയായിരുന്നു. മണത്തല ബീച്ച് മരണാനന്തരസഹായ സമിതി പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി. യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റിട്ട.അധ്യാപിക കെ.കെ.കാര്‍ത്ത്യായനി(ചാവക്കാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍).മക്കള്‍: സുജാത, സുരേഖ, സുധീര്‍(അബുദാബി), സുനിജ. മരുമക്കള്‍: സുനില്‍കുമാര്‍(ദുബായ്), രതി, ബിജു, പരേതനായ മോഹനന്‍.

Vadasheri Footer