Madhavam header
Above Pot

കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു

നിലക്കൽ : സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വെച്ചു .തുടർന്ന് സുരേന്ദ്രനെ പത്തനം തിട്ടയിലെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി . ആറേ മുക്കാലോടെ യാണ് സുരേന്ദ്രനും തൃശ്ശൂർ ജില്ലാ പ്രസിഡന്റ് നാഗേഷ് അടക്കമുള്ള സംഘവും നിലയ്ക്കലിൽ എത്തിയത് ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് നീ ങ്ങിയത്. പോലീസിന്റെ എല്ലാ നിയന്ത്രണ നിർദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദർശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി പറഞ്ഞു. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടിലാണ് കെ.സുരേന്ദ്രന്‍. സ്ഥലത്തേയ്ക്ക് കൂടുതൽ പൊലീസുദ്യോഗസ്ഥരെത്തി. തുടർന്ന് സ്ഥലത്ത് അര മണിക്കൂറോളം രൂക്ഷ മായ വാക്കുതർക്കത്തിനൊടുവിൽ ബലം പ്രയോഗിച്ചു വാഹനത്തിൽ കയറ്റുകയായിരുന്നു .

Astrologer

താന്‍ കെഎസ്ആര്‍ടിസി ബസില്‍ സന്നിധാനത്തേക്ക് പോകുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ശേഷമാണ് കെ.സുരേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലേക്ക് പുറപ്പട്ടത്. എന്നാല്‍ നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര പോകാനനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇരുമുടിക്കെട്ടുമായി അയ്യപ്പനെ കാണാന്‍ തനിക്ക് പോയേ പറ്റുമെന്ന് കെ.സുരേന്ദ്രന്‍ വാദിച്ചു .

തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയില്‍ രാവിലെ നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും വഴിപാടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും സുരേന്ദ്രനെ കടത്തിവിടാൻ കഴിയില്ല എന്ന് എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. ഏഴ് അംഗ സംഘമായാണ് സുരേന്ദ്രൻ എത്തിയത് ഇതിൽ രണ്ട് പേർക്കൊഴികെ എല്ലാവര്ക്കും ഇരുമുടി കെട്ട് ഉണ്ടായിരുന്നു .

ഇതിനിടെ ശബരിമല ദര്‍ശനത്തിന് എത്തിയ മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പമ്പ യിലേക്ക് പോകാനായി
ചെങ്ങന്നൂരിലെത്തിയ അവരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. സന്നിധാനത്തേക്കെത്താന്‍ സാധിച്ചില്ലെങ്കിലും പമ്ബ വരെയെങ്കിലും പോകണമെന്ന് ആ​ഗ്രഹമുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങിയ ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.

സുരക്ഷാ പ്രശ്നങ്ങളില്ലെങ്കില്‍ ശബരിമലയ്ക്ക് പോകാമെന്ന നിലപാടിലായിരുന്നു അവര്‍. നേരത്തെ തുലാമാസ പൂജക്കാലത്ത് പമ്ബ വരെയെത്തി മേരി സ്വീറ്റിക്ക് മടങ്ങേണ്ടി വന്നിരുന്നു. പോകാന്‌ കഴിയില്ലെന്ന് മനസിലാക്കിയ മേരി സ്വീറ്റി തിരിച്ചുപോകുകയാണെന്ന് വ്യക്തമാക്കി

Vadasheri Footer