Header Saravan Bhavan

തിരുവനന്തപുരത്തെ പോലീസ് ലാത്തിച്ചാർജ് , കെ.എസ്.യുപ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

Above article- 1

Astrologer

ഗുരുവായൂര്‍: തിരുവനന്തപുരത്ത് കെ.എസ്.യു മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വി.ടി ബല്‍റാം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷഹസാദ് കൊട്ടിലിങ്ങല്‍ അധ്യക്ഷനായി.

വടക്കേകാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശ്രീധരന്‍ മാക്കാലിക്കല്‍ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുനാഷ് മച്ചിങ്ങല്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യൂ ജില്ലാ ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗുരുവായൂര്‍, ഭാരവാഹികളായ ഷാഹിദ് , അവാദ് , മിര്‍ഷാദ് , ഹസീബ് , നൗഫല്‍ , സബീല്‍ എന്നിവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി

Vadasheri Footer